വീട്ടിലിരുന്ന് 2000 രൂപ നോട്ട് മാറ്റിയെടുക്കണോ? പുതിയ സേവനം അവതരിപ്പിച്ച് ആമസോൺ പേ; ചെയ്യേണ്ടത് ഇത്രമാത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിലിരുന്ന് 2000 രൂപ നോട്ട് മാറ്റിയെടുക്കണോ? പുതിയ സേവനം അവതരിപ്പിച്ച് ആമസോൺ പേ; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 10:25 pm IST
FacebookTwitterWhatsAppTelegram

ബാങ്കിൽ പോകാതെ തന്നെ വീട്ടിലിരുന്ന് 2000-ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ സുവർണാവസരം. ആമസോൺ ഉപഭോക്താക്കൾക്കാണ് അവസരമൊരുക്കിയിരിക്കുന്നത്. ആമസോൺ പേയിലെ ‘ക്യാഷ് ലോഡ് അറ്റ് ഡോർസ്‌റ്റെപ്പ്’ എന്ന സേവനം വഴിയാണ് നോട്ട് മാറാവുന്നത്.

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കായി തങ്ങളുടെ ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ ഡെലിവറി ഏജന്റുമാർക്ക് കൈമാറാമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ഈ തുക പിന്നീട് അവരുടെ ആമസോൺ പേ വാലറ്റുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

ഡെലിവറി ഏജന്റുമാർ വീട്ടിലെത്തി 2000 രൂപ നോട്ടുകൾ ശേഖരിക്കും. ഈ തുക അവരുടെ ആമസോൺ പേ ബാലൻസ് അക്കൗണ്ടിലേക്ക് ഉടനെ ക്രെഡിറ്റ് ചെയ്യും. 2,000 രൂപയുടെ നോട്ടുകൾ ഉൾപ്പെടെ പ്രതിമാസം 50,000 രൂപ വരെ ആമസോൺ പേ വാലറ്റുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

ക്യാഷ് ലോഡ് അറ്റ് ഡോർസ്‌റ്റെപ്പ് സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ ആദ്യം ആമസോൺ ആപ്പിൽ വീഡിയോ കെവൈസി പ്രക്രിയ പൂർത്തിയാക്കണം. ശേഷം ആമസോൺ വഴി ക്യാഷ് ഓൺ ഡെലിവറി ഓർഡർ നൽകണം. ഓർഡർ ചെയ്ത സാധനം വിതരണം ചെയ്യുന്നതിനായി ഡെലിവറി ഏജന്റ് എത്തുമ്പോൾ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ നൽകുക. ഡെലിവറി ഏജന്റ് ഈ നോട്ട് സ്‌കാൻ ചെയ്ത് കഴിയുന്നതോടെ ആമസോൺ പേ അക്കൗണ്ടിൽ ഇത് അപ്‌ഡേറ്റ് ചെയ്യും. ഒരു മിനിറ്റുനുള്ളിൽ ആമസോൺ പേ ബാലൻസിൽ ഒരു യുപിഐ ഹാൻഡിൽ സൃഷ്ടിക്കാനും പേയ്‌മെന്റുകൾ നടത്താനും കഴിയും.

ഓൺലൈന് പുറമേ ഓഫ്‌ലൈനായും പേയ്‌മെന്റുകൾ നടത്താൻ ആമസോൺ പേ അക്കൗണ്ടിലെ തുക ഉപയോഗിക്കാവുന്നതാണ്. കടകളിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്തുള്ള പേയ്‌മെന്റുകൾക്കും ഉപയോഗിക്കാം. മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിയും.

Tags: note
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies