നിഗൂഢതകളേറിയ ടൈറ്റാനിക് അധികം താമസിയാതെ അപ്രത്യക്ഷമായേക്കും; കപ്പലിലെ ഇരുമ്പ് തിന്ന് ജീവിക്കുന്ന ജീവികളും മറ്റ് ജീവജാലങ്ങളും ആഴക്കടലിൽ സജീവം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിഗൂഢതകളേറിയ ടൈറ്റാനിക് അധികം താമസിയാതെ അപ്രത്യക്ഷമായേക്കും; കപ്പലിലെ ഇരുമ്പ് തിന്ന് ജീവിക്കുന്ന ജീവികളും മറ്റ് ജീവജാലങ്ങളും ആഴക്കടലിൽ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 09:36 pm IST
Facebook
Twitter
WhatsAppTelegram

1912-ലാണ് ലോകത്തെ നടുക്കി ടൈറ്റാനിക് കപ്പൽ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മറയുന്നത്. മഞ്ഞുമലയിലിടിച്ച് നിഗൂഢതകളും പേറി കപ്പൽ ആഴങ്ങളിലേയ്‌ക്ക് പതിക്കുകയായിരുന്നു. ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് യുഎസിലെ ന്യൂയോർക്കിലേക്കുള്ള കന്നിയാത്രയിലായിരുന്നു ടൈറ്റാനിക് തകർന്നടിഞ്ഞത്. ലോകദുരന്തത്തിന് ലോകമെമ്പാടും ലഭിച്ച പ്രശസ്തി വളരെ വലുതായിരുന്നു. പിന്നീട് 1997-ൽ ടൈറ്റാനിക് ഇതിവൃത്തമായി ജയിംസ് കാമറൂൺ ഒരു പ്രണയ ചിത്രം ഒരുക്കിയിരുന്നു. ലോകം മുഴുവൻ ബ്ലോക്ബസ്റ്ററായി മാറിയ ഈ ചിത്രം ലോകജനതയുടെ മനസ് വളരെപെട്ടെന്ന് തന്നെ കീഴടക്കുകയായിരുന്നു.

അപകടത്തിന് ശേഷം കടലിന്റെ അടിത്തട്ടിലാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങളുള്ളത്. ടൈറ്റാനിക് ദുരന്തം കഴിഞ്ഞ് 75 വർഷങ്ങൾ പിന്നിട്ടപ്പോൾ 1987-ൽ മുൻ ഫ്രഞ്ച് നാവികസേന ഉദ്യോഗസ്ഥനായിരുന്ന പിഎച്ച് നാർഗലോട്ട് കാനഡയിലെ ന്യൂഫണ്ട് ലാൻഡിലെത്തുകയും കപ്പൽ തകർന്നിടത്ത് സന്ദർശനം നടത്തുകയും ചെയ്തിരുന്നു. കപ്പലിന്റെ അവശിഷ്ടങ്ങളിൽ വലിയ തോതിൽ ശോഷണം നടക്കുന്നുണ്ടെന്ന് നാഗർലോട്ട് മനസിലാക്കുകയായിരുന്നു. ടൈറ്റാനിക്കിലെ ഇരുമ്പ് തിന്നും ജീവിക്കുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ ശോഷണത്തിന് പിന്നിലെന്നാണ് വിദഗ്ധരുടെ വാദം. ഇരുമ്പിനെ തുരുമ്പാക്കി മാറ്റി ജീവിക്കാനുള്ള ഊർജം നേടുന്ന ഹാലോമോണസ് ടൈറ്റാനിക്കേ എന്നയിനം ബാക്ടീരിയകളാണ് ഇതിന് പിന്നിൽ. ഇവ സമുദ്രത്തിൽ ഉള്ളതിന് പുറമേ പുഴകളിലും മറ്റ് ശുദ്ധജല സ്രോതസ്സുകളിലുമൊക്കെ ഇവ കാണപ്പെടാറുണ്ടെന്നും വിദഗ്ധർ പരാമർശിച്ചു.

എന്നാൽ ആഴക്കടലിൽ ഇവയുടെ ജീവിതമെന്നത് ഇരുമ്പു കൂടുതലായുള്ള പ്രദേശങ്ങൾ ലക്ഷ്യം വെച്ചാണ്. കപ്പൽച്ചേതങ്ങളും മറ്റ് ഇരുമ്പു കൂടിയ തകർച്ചകളുമൊക്കെ ഇത്തരം ബാക്ടീരിയകൾ തിങ്ങി പാർക്കുന്ന ഇടമാണ്. പതിനായിരക്കണക്കിന് ടൺ സ്റ്റീലുണ്ടായിരുന്ന കപ്പലായിരുന്നു ടൈറ്റാനിക്. ഇക്കാരണത്താൽ തന്നെ ബാക്ടീരിയകൾ വളരെപ്പെട്ടെന്നാണ് അവശിഷ്ടങ്ങൾക്കടുത്ത് എത്തിയത്. റസ്റ്റിക്കിൾസ് എന്നറിയപ്പെടുന്ന ഘടനകൾ ഈ കപ്പലിന്റെ തകർച്ചയിൽ എല്ലായിടത്തും അടങ്ങിയിട്ടുണ്ട്. ഹാലോമോണാസ് ബാക്ടീരിയകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് റസ്റ്റിക്കിൾസ്. മനുഷ്യരോളം പൊക്കമുള്ള റസ്റ്റിക്കിൾസ് ടൈറ്റാനിക് അവശിഷ്ടങ്ങളിലും കാണപ്പെടുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രണ്ട് മൈക്രോമീറ്ററിൽ താഴെ വലിപ്പമുള്ള ബാക്ടീരിയകളാണ് ഹാലോമോണാസ്. 2010-ലാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ബാക്ടീരിയകളെ ആദ്യമായി വിലയിരുത്തുന്നത്. എന്നാൽ ഇതിന് ശേഷം ഇവയുടെ അളവ് വൻ തോതിൽ വർദ്ധിക്കുകയായിരുന്നു. കുറച്ചു പതിറ്റാണ്ടുകൾക്കുള്ളിൽ ഇവ അവശേഷിക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഇല്ലാതാക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇവയ്‌ക്കു പുറമെ ധാരാളം പവിഴപ്പുറ്റുകളും കപ്പലിൽ വളരുന്നുണ്ട്. കൂടാതെ ചിലയിനം വണ്ടുകൾ, കൊഞ്ചുകൾ, ഗ്രനേഡിയർ എന്നറിയപ്പെടുന്ന ആഴക്കടൽ മത്സ്യങ്ങൾ തുടങ്ങിയവയും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്കിടയിലുണ്ട്.

Tags: viraltitanic
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies