ട്രോളിംഗ് നിരോധനത്തിന് പിന്നാലെ പുഴുവരിച്ച് ചീഞ്ഞ മത്സ്യങ്ങളുടെ 'ചാകര'; കേരളത്തില്‍ വിറ്റഴിക്കുന്നത് അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വിഷ മത്സ്യങ്ങള്‍; പരിശോധന പേരിനുമാത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രോളിംഗ് നിരോധനത്തിന് പിന്നാലെ പുഴുവരിച്ച് ചീഞ്ഞ മത്സ്യങ്ങളുടെ ‘ചാകര’; കേരളത്തില്‍ വിറ്റഴിക്കുന്നത് അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വിഷ മത്സ്യങ്ങള്‍; പരിശോധന പേരിനുമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 06:47 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ; ട്രോളിംഗ് നിരോധനം നിലവിൽ വന്ന് ദിവസങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പഴകിയ മത്സ്യം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിഷം നിറച്ചെത്തുന്ന മത്സ്യം പിടികൂടാൻ അതിർത്തികളിൽപ്പോലും പരിശോധനയില്ലെന്ന് ഇതിനിടെ ആരോപണം ഉയർന്നു. തമിഴ്‌നാട്ടിൽ ട്രോളിംഗ്് അവസാനിച്ചതിനാൽ അവിടെ നിന്നു മങ്കട, അയല പോലുള്ള ചെറിയ മീനുകളാണു പൊതുവേ കേരളത്തിലെത്തുന്നത്.ഇവിടെ നിന്നെത്തുന്ന വലിയ മത്സ്യങ്ങളിലും വിഷാംശം കൂടുതലാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. മത്സ്യം ദീർഘനാൾ കേടാകാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോർമാലിനും അമോണിയയും ചേർത്താണ് ഇവയുടെ വരവ്.

ഇത് ആരോഗ്യത്തിന് സുരക്ഷിതമല്ല. അമോണിയ ഐസിലാണ് ചേർക്കുന്നത്. ഐസ് ഉരുകിപ്പിക്കുന്നത് വൈകിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. മോർച്ചറിയിൽ മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. ഇതിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ഇവ കാൻസർ, വൃക്ക, ഉദര രോഗങ്ങൾക്ക് കാരണമാകും.ഭക്ഷ്യസുരക്ഷ, ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം.

തൃശൂരിൽ ഒഡീഷയിലെ ബാലസോറിൽ നിന്നു ഷാലിമാർ എക്‌സ്പ്രസിലെത്തിച്ച 1570 കിലോ പുഴുവരിച്ച മീൻ മണിക്കൂറുകൾ നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടു നാലോടെ എത്തിയ ഷാലിമാർ എക്‌സ്പ്രസിൽ നിന്ന് 18 തെർമോകോൾ പെട്ടികളാണു തൃശൂർ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇറക്കിയത്. ഉപ്പിട്ട ഉണക്കമീനായിരുന്നു 12 പെട്ടികളിൽ. 6 പെട്ടികളിൽ ഐസിട്ട പച്ചമീനും. ഓരോ പെട്ടിയിലും ശരാശരി 80 കിലോയോളം മീൻ.

ശക്തൻ മാർക്കറ്റിലെ 4 വ്യാപാരികളുടെ പേരിലാണു മീനെത്തിയത്. കനത്ത ദുർഗന്ധം പരന്നതോടെ യാത്രക്കാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചു. പരിശോധനയ്‌ക്കായി പ്ലാറ്റ്‌ഫോമിലെത്തിയ ഭക്ഷ്യസുരക്ഷാ സംഘവുമായി ആർപിഎഫ് തർക്കത്തിലായതോടെ. ഉദ്യോഗസ്ഥർ സ്റ്റേഷന്റെ പുറത്തു കാവൽ നിന്നാണ് പരിശോധന പുറത്തെത്തിയത്.

ഇന്നലെ രാവിലെ 8 മണിയോടെ ഒരു സംഘം ആളുകളെത്തി മീൻപെട്ടികൾ മറ്റൊരു വാതിലിലൂടെ സ്റ്റേഷന്റെ പുറത്തെത്തിച്ച് ഓട്ടോകളിൽ കയറ്റി മാർക്കറ്റിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞ പൊലീസ് പിന്നാലെ പാഞ്ഞ് ഓട്ടോകൾ തിരികെ സ്റ്റേഷൻ മുറ്റത്തെത്തിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിൽ പെട്ടികൾ പൊട്ടിച്ചപ്പോൾ പുഴുവരിക്കുന്നതു കണ്ടു. ആവോലി, നെയ്മീൻ, മാന്തൾ തുടങ്ങിയ മീനുകളാണു പെട്ടികളിലേറെയും. ഇവ നശിപ്പിച്ചു. കല്ലുമല, കൊല്ലകടവ് ചന്തകളിൽ നിന്നും 235 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു. കല്ലുമല ചന്തയിൽ നിന്നു 155 കിലോയും കൊല്ലകടവിൽ നിന്നു 80 കിലോയും പഴകിയ മത്സ്യമാണു പിടിച്ചെടുത്തത്. കൊല്ലകടവിൽ നിന്നു സിലോപ്പിയ, കിളിമീൻ, കല്ലുമലയിൽ നിന്നു കേര, മോദ, വറ്റ, വിളമീൻ, ചൂര എന്നിവയാണു പിടിച്ചെടുത്തത്.

Tags: Fishagaincaught
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies