എന്റെ പാവം പിടിച്ച തൊഴിലാളികളെ അവർ കൊല്ലും, സംരക്ഷണം നൽകണം; ഇതാണ് നമ്പർ വൺ കേരളം; ഞാൻ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ പോരാടിയ മനുഷ്യനാണ്; പേടിയില്ല, നിയമപരമായി മുന്നോട്ട് പോകും: ബസ് ഉടമ രാജ്മോഹൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്റെ പാവം പിടിച്ച തൊഴിലാളികളെ അവർ കൊല്ലും, സംരക്ഷണം നൽകണം; ഇതാണ് നമ്പർ വൺ കേരളം; ഞാൻ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ പോരാടിയ മനുഷ്യനാണ്; പേടിയില്ല, നിയമപരമായി മുന്നോട്ട് പോകും: ബസ് ഉടമ രാജ്മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 01:07 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: സ്വകാര്യ ബസിന് മുന്നിൽ കുത്തിയ കൊടി അഴിച്ചു മാറ്റിയ ബസുടമയെ മർദ്ദിച്ച് സിഐടിയു പ്രവർത്തകർ. ബസ് ഉടമ രാജ്മോഹനെയാണ് പോലീസ് നോക്കി നിൽക്കെ വഴിയിലിട്ട് സിഐടിയു പ്രവർത്തകർ തല്ലിയത്. കോടതി ഉത്തരവിനെ തുടർന്ന് ബസ് എടുക്കാൻ പോയതായിരുന്നു രാജ്മോഹൻ. അജയ് കെ.ആർ എന്ന സിപിഎം ​ഗുണ്ടയാണ് തന്നെ തല്ലിയതെന്ന് ബസുടമ പറഞ്ഞു. തന്റെ തൊഴിലാളികളെ ഇവർ കൊല്ലാൻ മടിക്കില്ലെന്നും അവർക്ക് സംരക്ഷണം നൽകണമെന്നും അ​ദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബസ് സർവീസ് നടത്താൻ കോടതി ഉത്തരവ് ഉണ്ടായിരുന്നു. സ്വതന്ത്രമായി ബസ് സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണം എന്നായിരുന്നു ഉത്തരവ്. ആ ഉത്തരവ് സിഐടിയു നേതാക്കളെ കാണിച്ച് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും എന്റെ തൊഴിലാളികളെ അവർ ഭീഷണിപ്പെടുത്തി ഓടിച്ചു. കോട്ടയം എഎസ്പിയെ അറിയിച്ചപ്പോൾ കൊടിയഴിച്ച് മാറ്റിയ ശേഷം ബസ് ഓടിച്ചോളൂ എന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ, കൊടി അഴിക്കാൻ ചെന്നപ്പോൾ അജയ് കെ.ആർ എന്ന ഗുണ്ട തല്ലുകയായിരുന്നു. മൂക്കിൽ നിന്നും ചോര വന്ന് ഞാൻ താഴെ വീണു. എസ്‌ഐയെയും മർദ്ദിക്കാൻ ഇയാൾ ശ്രമിച്ചു.

എന്റെ മുഖത്തേറ്റ അടി കേരള ജനതയുടെ മുഖത്തേറ്റ അടിയാണ്. ഇതാണ് ഇവിടുത്തെ ജനാധിപത്യം. ഇതാണ് നമ്പർ വൺ കേരളം. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ ദ്രോഹിക്കുകയാണ് ഇവർ. എന്റെ തൊഴിലാളികളേയും ഇവർ അക്രമിക്കും. അവർക്ക് സംരക്ഷണം നൽകണം. ഈ സമരവുമായി മുന്നോട്ട് പോകും. ഗുണ്ടാ രാഷ്‌ട്രീയമാണ് ഇവിടെ നടക്കുന്നത്. പോലീസിനും പേടിയാണ്. ഞാൻ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ പോരാടിയ ഒരു മനുഷ്യനാണ്. എനിക്കുള്ള ധൈര്യമൊന്നും ഇവർക്ക് ഉണ്ടാകണമെന്നില്ല- രാജ്മോഹൻ പറഞ്ഞു.

 

Tags: CPMKottayamcituthiruvarppu
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies