ടൈറ്റാനിക്ക് ദുരന്തത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത 21 കാര്യങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൈറ്റാനിക്ക് ദുരന്തത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത 21 കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 11:37 pm IST
FacebookTwitterWhatsAppTelegram

ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് 1912ൽ സംഭവിച്ച ടൈറ്റാനിക് ദുരന്തം. കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയതോടെ 2,223 യാത്രക്കാരിൽ 1,517 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ടൈറ്റാനിക്കിനെക്കുറിച്ചുള്ള ചില വസ്തുകൾ പരിചയപ്പെടാം..

  1. മഞ്ഞുമലയിൽ ഇടിച്ചതിന് ശേഷം ഏതാണ്ട് രണ്ട് മണിക്കൂറും 40 മിനിറ്റുമെടുത്താണ് ടൈറ്റാനിക് പൂർണമായും കടലിൽ മുങ്ങിയത്.
  2. ആയിരത്തിലധികം ആൾക്കാരുടെ ജീവനെടുത്ത ദുരന്തം ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കപ്പലിലെ ആശയവിനിമയ സംവിധാനങ്ങൾ 30 സെക്കൻഡ് വൈകിയതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയത്. 30 സെക്കൻഡിന്റെ വ്യത്യാസം സംഭവിച്ചില്ലായിരുന്നെങ്കിൽ ടൈറ്റാനിക് ദുരന്തം പൂർണമായും ഒഴിവാക്കാമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
  3. ഏകദേശം 12 ഓളം ദമ്പതികളാണ് ഹണിമൂൺ ആഘോഷിക്കാനായി ടൈറ്റാനിക്കിൽ യാത്ര ചെയ്തിരുന്നത്.
  4. ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ജാപ്പനീസ് പൗരനായ മസബൂമി ഹോസൊനോയെ നാട്ടുകാർ മുഴുവൻ കുറ്റപ്പെടുത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന ആളുകൾക്കൊപ്പം മരണത്തിന് കീഴടങ്ങാതിരുന്നതിനാൽ അദ്ദേഹത്തെ ഭീരുവായാണ് നാട്ടുകാർ വിലയിരുത്തിയത്.
  5. ലൈഫ് ബോട്ടുകൾ അവയുടെ പൂർണശേഷിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.
  6. ടൈറ്റാനിക്കിലെ പ്രധാന പാചകക്കാരിൽ ഒരാളായിരുന്ന ചാൾസ് ജൂഗിൻ രണ്ട് മണിക്കൂറിലധികം കടലിൽ വീണ് കിടന്നെങ്കിലും അതിജീവിച്ചു. നല്ലപോലെ മദ്യപിച്ചിരുന്നതിനാൽ അദ്ദേഹത്തിന് തണുപ്പിനെ മറികടക്കാൻ സാധിച്ചുവെന്നും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യമായിരുന്നു ജീവൻ നിലനിർത്താൻ സഹായിച്ചതെന്നുമാണ് പറയപ്പെടുന്നത്.
  7. ടൈറ്റാനിക് എന്ന കപ്പൽ ഉണ്ടാക്കാൻ വേണ്ടി വന്നതിനേക്കാൾ ചിലവാണ് ടൈറ്റാനിക് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ വേണ്ടി വന്നത്.
  8. മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ കപ്പലിലുണ്ടായിരുന്ന സംഗീതജ്ഞർ അവസാനം വരെയും സംഗീതോപകരണങ്ങൾ വായിച്ചുവെന്നാണ് പറയപ്പെടുന്നത്.
  9. മരിച്ച 1500 പേരിൽ 333 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭ്യമായത്.
  10. ടൈറ്റാനിക് കപ്പലിന്റെ നാലാമത്തെ പുകക്കുഴൽ ദൃശ്യമികവിന് വേണ്ടി മാത്രം പണിതുവച്ചതായിരുന്നു.
  11. കപ്പലിലെ ഫസ്റ്റ് ക്ലാസ് സ്യൂട്ടിന് അന്ന് ഈടാക്കിയ തുക 870 പൗണ്ടായിരുന്നു. അതായത് ഇന്നത്തെ 75,156 പൗണ്ടിന് (80 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തുല്യമായ തുകയാണിത്.
  12. ടൈറ്റാനിക് നിർമ്മിച്ച 30 എഞ്ചിനീയർമാരും കപ്പലിന്റെ കന്നിയാത്രയിലുണ്ടായിരുന്നു. ഇവരെല്ലാവരും മുങ്ങിമരിക്കുകയാണ് ചെയ്തത്. യാത്രക്കാരെ രക്ഷപ്പെടുത്താൻ പറ്റുമെന്ന വിശ്വാസത്തോടെ അവസാനം വരെ പ്രവർത്തിക്കുകയായിരുന്നു 30 പേരും.
  13. ടൈറ്റാനിക് ദുരന്തത്തിനിടയാക്കിയ ഭീമൻ മഞ്ഞുമല 1000 ബിസി കാലഘട്ടത്തിൽ ഉണ്ടായതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
  14. കപ്പൽ മുങ്ങി 73 വർഷങ്ങൾക്ക് ശേഷമാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിൽ കണ്ടെത്താനായത്.
  15. കപ്പലിലുണ്ടായിരുന്ന 12 നായ്‌ക്കളിൽ മൂന്നെണ്ണമാണ് ദുരന്തത്തെ അതിജീവിച്ചത്.
  16. 1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ചിത്രത്തിന് മുമ്പ് ദുരന്തത്തെ ആസ്പദമാക്കിയ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. സേവ്ഡ് ഫ്രം ദി ടൈറ്റാനിക് എന്നായിരുന്നു ചിത്രത്തിന്റെ പേര്. കപ്പൽ മുങ്ങി 29 ദിവസത്തിനുള്ളിലാണ് സിനിമ റിലീസ് ചെയ്തത്. മുഖ്യകഥാപാത്രമായി അവതരിപ്പിച്ച നടി ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ച സ്ത്രീയായിരുന്നു.
  17. ടൈറ്റാനിക് കപ്പൽ മുങ്ങുന്നതിന് മുമ്പ് ഇക്കാര്യം ഒരു എഴുത്തുകാരൻ തന്റെ പുസ്തകത്തിലൂടെ പ്രവചിച്ചിരുന്നു. ദുരന്തത്തിന് 14 വർഷം മുമ്പ് മോർഗൻ റോബേർട്ട്‌സൺ എന്ന കവി ‘ദ റെക്ക് ഓഫ് ദി ടൈറ്റാൻ’ എന്ന നോവലിൽ ഒരു മഞ്ഞുമലയിൽ കപ്പൽ ഇടിക്കുന്നതും കടലിൽ മുങ്ങുന്നതുമാണ് എഴുതിയിട്ടുള്ളത്.
  18. ഏകദേശം ആറ് മില്യൺ മൂല്യമുള്ള ആഭരണങ്ങളും പണവുമാണ് ടൈറ്റാനിക്കിനോടൊപ്പം കടലിൽ താഴ്ന്നുപോയത്.
  19. ടൈറ്റാനിക് സംഘത്തിന്റെ പക്കൽ ബൈനോക്കുലർ ഉണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ബൈനോക്കുലർ ഉൾപ്പെടെയുള്ള വസ്തുക്കൾ കപ്പലിലെ ലോക്കറിൽ വച്ച് പൂട്ടിയിരുന്നു. ഈ ലോക്കറിന്റെ താക്കോൽ ടൈറ്റാനിക് സംഘത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഒരുപക്ഷെ ബൈനോക്കുലർ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ മഞ്ഞുമല ദൂരേ നിന്ന് കാണാൻ സാധിക്കുകയും അതുവഴി ദുരന്തം ഒഴിവാക്കുകയും ചെയ്യാമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
  20. ടൈറ്റാനിക്ക് ദുരന്തത്തിൽ മരിച്ച ഒട്ടുമിക്കയാളുകൾക്കും ഹൃദയാഘാതം മൂലമാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതിശൈത്യം മൂലം വെള്ളത്തിൽ വീണ എല്ലാവരും 15-30 മിനിറ്റിനുള്ളിൽ മരിക്കുകയായിരുന്നു.
  21. 1912ൽ ടൈറ്റാനിക് ദുരന്തം സംഭവിച്ച അന്നുമുതൽ ഇന്നുവരെ മഞ്ഞുമലയിൽ തട്ടി മുങ്ങിത്താഴ്ന്നുപോയ ലോകത്തെ ഏക കപ്പൽ ടൈറ്റാനിക് മാത്രമാണ്.
Tags: titanic
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies