രാകേഷിന്റെ നിർമ്മാണശാലയിൽ ഒരുങ്ങുന്ന കുഞ്ഞൻവാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെ! വിന്റേജ് വാഹനങ്ങളുടെ നിർമ്മാണം പണിപ്പുരയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാകേഷിന്റെ നിർമ്മാണശാലയിൽ ഒരുങ്ങുന്ന കുഞ്ഞൻവാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെ! വിന്റേജ് വാഹനങ്ങളുടെ നിർമ്മാണം പണിപ്പുരയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 02:07 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പ്രമുഖ വാഹനങ്ങളുടെ കുട്ടിപ്പതിപ്പിനും ആവശ്യക്കാർ നിരവധിയാണ്. ജാഗ്വാർ, പോർഷേ കാർ, റോയൽ എൻഫീൽഡ് മോഫ എന്നിങ്ങനെ എല്ലാ വാഹനങ്ങളും നിർമ്മിക്കുന്നത് ആലപ്പുഴയിലെ ഈ പണിശാലയിൽ നിന്നാണ്. അതിന്റെ ഉടമയും ബുദ്ധികേന്ദ്രവുമെല്ലാം ആലപ്പുഴക്കാരനായ ഈ ഒരാളിൽ നിന്നാണ്. മുപ്പതുകാരനായ ഓട്ടോകാസ്റ്റിലെ മെക്കാനിക് ചേർത്തല കളവംകോടം ഇന്ദ്ര ധനുസിൽ രാകേഷ് ബാബുവാണ് ഇത്തരത്തിൽ ചെറുവാഹനങ്ങളുടെ ബുദ്ധികേന്ദ്രം. വിന്റേജ് വാഹനങ്ങളുടെ നിർമ്മാണത്തിനായി ഒരു വർഷത്തേയ്‌ക്ക് അവധിയെടുത്തിരിക്കുകയാണ് രാകേഷ് ഇപ്പോൾ. ഓർഡറുകൾ കൂടിയതോടെ വാടകയ്‌ക്കെടുത്ത വർക്ക്‌ഷോപ്പിൽ രണ്ട് സഹായികളെയും ഒപ്പം ചേർത്താണ് നിർമ്മാണം.

മുതിർന്ന രണ്ട് പേർക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് വാഹനങ്ങളുടെ രൂപകൽപ്പന. നിർമ്മാണത്തിൽ ചില വാഹനങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയാകും. എന്നാൽ ചിലതിന്റെ നിർമ്മാണം അഞ്ച് മാസം വരെ എടുത്താണ് പൂർത്തിയാക്കുക. വാഹനങ്ങളുടെ മോഡലും വലിപ്പവും അനുസരിച്ചാണ് കാലതാമസം എടുക്കുന്നത്. റോഡിൽ ഇറക്കുന്നതിന് നിയമ തടസ്സമുള്ളതിനാൽ കളിപ്പാട്ടമായാണ് ഭൂരിഭാഗം മോഡലുകളും തയ്യാറാക്കിയിരിക്കുന്നത്. അകത്തളങ്ങളുടെ മോടി കൂട്ടുന്നതിനായി എൻഞ്ചിൻ ഇല്ലാതെ പൂർണ വലിപ്പമുള്ള മോഡലുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഒരു ലക്ഷം രൂപ വരെയാണ് ഒരെണ്ണത്തിന് ചിലവ് വരിത. ജിഐ ഷീറ്റുകളും പൈപ്പുകളും ഉപയോഗിച്ച് സ്വന്തം കൈകൊണ്ടാണ് വാഹനങ്ങളുടെ നിർമ്മാണം. ഇലക്ട്രിക് വാഹനങ്ങൾക്ക് ആക്‌സലറേറ്ററും ബ്രേക്കും സ്റ്റിയറിംഗും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്വന്തം സുസൂക്കി ഫിയറോ ബൈക്കിനെ രൂപമാറ്റം വരുത്തി സ്‌പോർട്‌സ് ബൈക്കാക്കി ആയിരുന്നു രാകേഷ് വാഹന നിർമ്മാണത്തിൽ അരങ്ങേറ്റം കുറിയ്‌ക്കുന്നത്. ഇത് വിജയകരമായതോടെ പിന്നാലെ ഇരുചക്ര വാഹനത്തിന്റെ എൻഡിൻ ഉപയോഗിച്ച് ജീപ്പ് തയാറാക്കി. അച്ഛൻ സുരേഷിന്റെ വെൽഡിംഗ് വർക്ക് ഷോപ്പിലായിരുന്നു തുടക്കകാലത്തെ പ്രവർത്തനങ്ങൾ. നിർമ്മാണ ഘട്ടങ്ങളുടെ വീഡിയോകൾ സുഡൂസ് കസ്റ്റം എന്ന ഇൻസ്റ്റാഗ്രാം പേജിലും യൂട്യൂബിലും പങ്കുവെച്ചതോടെ ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഇതിനോടകം തന്നെ 25-ഓളം മോഡലുകളാണ് രാകേഷ് നിർമ്മിച്ചിരിക്കുന്നത്.

ബേസിൽ ജോസഫിന്റെ പാൽതു ജാൻവർ എന്ന സിനിമയിൽ കുട്ടികൾ പാടി അഭിനയിക്കുന്ന പ്രമോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന കുട്ടി വിന്റേജ് വാഹനങ്ങളെല്ലാം രാകേഷ് ബാബു തയാറാക്കിയ വാഹനങ്ങളായിരുന്നു. ഉടൻ ചിത്രീകരണം ആരംഭിയ്‌ക്കുന്ന മലയാള ത്രീഡി ചിത്രത്തിന് വേണ്ടി വാഹനങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് രാകേഷ്.

Tags: Vehicleskerala
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies