സൽമാൻ ഖാനെ ഉറപ്പായും കൊല്ലും; കരുണ പ്രതീക്ഷിക്കേണ്ട; ഭീക്ഷണിയുമായി ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൽമാൻ ഖാനെ ഉറപ്പായും കൊല്ലും; കരുണ പ്രതീക്ഷിക്കേണ്ട; ഭീക്ഷണിയുമായി ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 06:34 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: നടൻ സൽമാൻ ഖാനെ ഉറപ്പായും കൊല്ലുമെന്ന് ​ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ. തന്റെ അടുത്ത സുഹൃത്തിന് ലഭിച്ച ഭീഷണി ഇമെയിലുകൾ സംബന്ധിച്ച് സൽമാൻ ഖാൻ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ​ഗുണ്ടാ സംഘത്തിന്റെ വെല്ലുവിളി. സൽമാൻ ഖാനെ മാത്രമല്ല, ലിസ്റ്റിലുള്ള എല്ലാവരെയും വകവരുത്തുമെന്നാണ് ഗോൾഡി ബ്രാറിന്റെ അവകാശവാദം. പഞ്ചാബി ഗായകനും രാഷ്‌ട്രീയ പ്രവർത്തകനുമായ സിദ്ധു മൂസ് വാലയെ എന്തിനാണ് കൊന്നതെന്നും ഇയാൾ വെളിപ്പെടുത്തി. ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗോൾഡി ബ്രാർ വധ ഭീക്ഷണി മുഴക്കിയിരിക്കുന്നത്.

‘ഞങ്ങൾ സൽമാൻ ഖാനെ കൊല്ലും, തീർച്ചയായും അവനെ കൊല്ലും. ഇത് സൽമാൻ ഖാനെക്കുറിച്ച് മാത്രമല്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങളുടെ എല്ലാ ശത്രുക്കളെയും ‍ഞങ്ങൾ വകവരുത്തും. സൽമാൻ ഖാനാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം വിജയിക്കുന്നവരെ ഞങ്ങൾ ശ്രമിക്കും’ എന്നാണ് ഗോൾഡി ബ്രാർ ഭീഷണി മുഴക്കിയത്. ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ വാക്കുകൾ സൂചിപ്പിച്ചു കൊണ്ടായിരുന്നു ഗോൾഡി ബ്രാറിന്റെ ഭീഷണി. സൽമാൻ ഖാനെ വധിക്കുകയാണ് തന്റെ ജീവിത ലക്ഷ്യം എന്നായിരുന്നു ലോറൻസ് ബിഷ്‌ണോയി നേരത്തെ പറഞ്ഞിരുന്നത്.

യുവ അകാലിദൾ നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയതെന്നും ഗോൾഡി ബ്രാർ പറഞ്ഞു. ‘മൂസ് വാലയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. സിദ്ദു മൂസ് വാലയ്‌ക്ക് അഹംഭാവമാരുന്നു. അയാൾ തന്റെ രാഷ്‌ട്രീയവും പണവും ശക്തിയും ദുരുപയോഗം ചെയ്തു. അതുകൊണ്ട് അവനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അവൻ ഞങ്ങളെ വ്യക്തിപരമായി ദ്രോഹിച്ചു. പൊറുക്കാനാവാത്ത തെറ്റുകൾ ചെയ്തു, അതിനാൽ ഞങ്ങൾക്ക് അവനെ ശിക്ഷിക്കേണ്ടിവന്നു’ എന്നും ഗോൾഡി ബ്രാർ പറഞ്ഞു.

മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷൂട്ടർമാരും ​ഗുണ്ടകളും ഇന്ത്യയിൽ പിടിയിലായിരുന്നു. എന്നാൽ ഗോൾഡി ബ്രാർ വിദേശത്ത് ഒളിവിലാണ്. 2017-ൽ സ്റ്റുഡന്റ് വിസയിൽ ഇന്ത്യ വിട്ടയാളാണ് ഇയാൾ. ​ഗോൾഡി ബ്രാർ കാനഡയിലാണുള്ളത്. ഹരിയാനയുടെയും രാജസ്ഥാന്റെയും അതിർത്തിയോട് ചേർന്നുള്ള പഞ്ചാബിന്റെ തെക്കൻ ബെൽറ്റിലെ മുക്ത്സർ ജില്ല സ്വദേശിയാണ് സത് വിന്ദര്‍ജിത് സിം​ഗ് എന്ന ഗോൾഡി ബ്രാർ. വിദേശത്ത് ഇരുന്നുകൊണ്ടാണ് ഇയാൾ മൂസ് വാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത്. 29 വയസ്സുള്ള ഗോള്‍ഡി ബ്രാര്‍ ബി.എ. ബിരുദധാരിയാണ്. കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് ഇയാള്‍ക്കെതിരേ പഞ്ചാബില്‍ മാത്രമുള്ളത്.

Tags: salman khankillerSidhu Moose Wala
Share
Tweet
SendShare

More News from this section

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Latest News

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies