പത്തനംതിട്ട: കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയതിനെ തുടർന്ന് വീട്ടമ്മ പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി വാസന്തിയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 588 ലിറ്റർ കോടയും വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണ് എക്സൈസ് സംഘം വാസന്തിയിൽ നിന്നും പിടിച്ചെടുത്തത്.
പത്തനംതിട്ടയിൽ മുമ്പും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്യം വാറ്റി വിൽപ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ കുളനട പാനങ്ങോട് നിന്ന് പോലീസ് പിടികൂടിയിരുന്നു. പന്തളം പോലീസ് നടത്തിയ പരിശോധനയിലാണ് നാലര ലിറ്ററോളം വ്യാജ മദ്യവും, വാറ്റുകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തത്.
Comments