പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം വ്യാജമെന്ന് പോലീസ്; പരാതിക്കാരി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതെന്നും വിശദീകരണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൃഥ്വി ഷായ്‌ക്കെതിരായ പീഡന ആരോപണം വ്യാജമെന്ന് പോലീസ്; പരാതിക്കാരി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതെന്നും വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 01:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് പോലീസ് കോടിതിയെ അറിയിച്ചു. പബ്ബിലെ ദൃക്സാക്ഷികളിൽ നിന്ന് വിവരം ശേഖരിച്ചിട്ടുണ്ടെന്നും ആരും തന്നെ ഷാ മോശമായി പെരുമാറുന്നതായി കണ്ടിട്ടില്ലെന്നും പോലീസ് കോടതിയിൽ പറഞ്ഞു. അന്ധേരി മജിസ്ട്രേറ്റ് കോടതിയ്‌ക്ക് മുമ്പാകെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹ മാദ്ധ്യമ ഇൻഫ്ളുവൻസറാണ് പൃഥ്വി ഷായ്‌ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.

2023 ഫെബ്രുവരി 15 ന് ഒരു പബ്ബിൽവച്ച് ഷാ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അന്ധേരി മജിസ്ട്രേറ്റ് കോടതിയിൽ ഗിൽ പരാതി സമർപ്പിച്ചിരുന്നു. ഷായ്‌ക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കേസെടുക്കാനും മടിച്ച മുംബൈ എയർപോർട്ട് പോലീസിനെതിരെയും കേസ് നൽകി.പരാതിക്കാരിയുടെ അഭിഭാഷകനായ അലി കാഷിഫ് ഖാൻ കോടതി മുമ്പാകെ ഷാ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമർപ്പിക്കുകയും ചെയ്തു. പരാതിക്കാരിയുടെ സുഹൃത്തെടുത്ത വീഡിയോയാണിത്. സി.സി.ടി.വി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇതോടെ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ ഷാ നിരപരാധിയാണെന്ന് കണ്ടെത്തി. പബ്ബിൽ പരാതിക്കാരിയും സുഹൃത്ത് ശോഭിത്ത് ഠാക്കൂറും മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നുവെന്നും ഠാക്കൂർ ഷായുടെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ താരം അത് തടഞ്ഞുവെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. ഷാ എതിർക്കുക മാത്രമാണ് ചെയ്തതെന്നും പീഡിപ്പിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോൾ ടവറിലുള്ള സി.സി.ടി.വി ഫൂട്ടേജുകൾ പ്രകാരം പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഷായെ പരാതിക്കാരി പിന്തുടരുകയും കൈയ്യിലുണ്ടായിരുന്ന ബേസ് ബോൾ ബാറ്റെടുത്ത് താരത്തിന്റെ കാറിന്റെ വിൻഡ്ഷീൽഡ് തകർക്കുകയും ചെയ്തെന്നും പോലീസ് കൂട്ടിച്ചേർത്തു.

 

Tags: againstclaims
Share
Tweet
SendShare

More News from this section

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies