പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും മാങ്ങാകൊമ്പൻ എത്തി. ഷോളയൂർ ജനവാസമേഖലയിലാണ് ആന എത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊമ്പൻ കാടിറങ്ങിയത്. ആനയെ കാട് കയറ്റാൻ എത്തിയ ആർആർടി സംഘത്തിന് നേരെ കൊമ്പൻ പാഞ്ഞടുത്തു. ഏറെ പ്രയാസപ്പെട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഒറ്റയാനെ കാടുകയറ്റിയത്.
കൊമ്പൻ വീണ്ടും കാടിറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മാങ്ങാ കൊമ്പൻ ജനവാസ മേഖലയിൽ എത്തുന്നത്.
Comments