ആധാർ കാർഡ് പുതുക്കാൻ അക്ഷയ കേന്ദ്രത്തിൽ പോകുന്നുണ്ടോ? സൂക്ഷിക്കണം, ഇതറിഞ്ഞോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആധാർ കാർഡ് പുതുക്കാൻ അക്ഷയ കേന്ദ്രത്തിൽ പോകുന്നുണ്ടോ? സൂക്ഷിക്കണം, ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനെത്തുന്നവരുടെ പക്കൽ നിന്നും അമിത തുക ഈടാക്കുന്നതായി പരാതി. ആധാർ കാർഡും പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണെന്നിരിക്കെയാണ് ആവശ്യക്കാരെ മുതലെടുക്കുന്ന നടപടിയുമായി അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ആധാർ ലഭിച്ച് പത്ത് വർഷം കഴിഞ്ഞ് കാർഡിലെ വിവരങ്ങൾ പുതുക്കാനെത്തുന്നവരിൽ നിന്നാണ് നിശ്ചയിച്ചതിലും അധികം തുക ഫീസായി വാങ്ങുന്നത്.

കാർഡ് ലഭിച്ച് പത്ത് വർഷം കഴിഞ്ഞവരിൽ നിന്ന് തിരിച്ചറിയൽ രേഖയും വിലാസത്തിന്റെ രേഖയും മാത്രമാണ് സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിന് 50 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചില അക്ഷയ കേന്ദ്രങ്ങളിൽ മറ്റ് വിവരങ്ങൾ കൂടി അപ്‌ലോഡ് ചെയ്ത് 100 രൂപയാണ് വാങ്ങുന്നത്. ഡോക്യുമെന്റ് അപ്‌ഡേഷന് എത്തുന്നവരിൽ നിന്ന് അവരുടെ അനുവാദമില്ലാതെ ബയോമെട്രിക് അപ്‌ഡേഷനും ആധാർ ലാമിനേഷനും നടത്തി 250 രൂപ വാങ്ങുന്ന കേന്ദ്രങ്ങളുമുണ്ട്. പരാതികൾ ഉയർന്നതോടെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ യുഐഡിഎഐ അധികൃതരുടെ മിന്നൽ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ആധാർ അനുബന്ധ പോസ്റ്ററുകൾ കേന്ദ്രത്തിൽ പതിക്കണമെന്നും സേവനങ്ങളുടെ ഫീസുകൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ഡോക്യുമെന്റ് അപ്‌ഡേഷൻ ആധാർ മെഷീനിലൂടെ മാത്രമേ പാടുള്ളൂവെന്നും യുഐഡിഎഐ അധികൃതർ പറഞ്ഞു. ആധാറുമായി ബന്ധപ്പെട്ട ഓർഡറുകൾ ഫയലായി സൂക്ഷിക്കാനും ഓപ്പറേറ്റർ അല്ലാത്തവരെ ഉപയോഗിച്ച് ഡേറ്റാ എൻട്രി പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്. ആധാർ പുതുക്കലിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ജൂൺ 30 വരെയാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. മൊബൈൽഫോൺ വഴി സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സമയപരിധിക്കുള്ളിൽ ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

Tags: aadhar cardUpdationAkshaya Center
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies