ആദ്യം വിളിക്കുന്നത് സുരേഷ് ​ഗോപിയാണ്; ഒരുപാട് കാലം മാറി നിന്ന ആ മനുഷ്യൻ മാത്രമെ എന്നെ തിരിച്ചു വിളിച്ചൊള്ളു; മറ്റാർക്കും ആ രാഷ്ട്രീബോധം ഉണ്ടാവുന്നില്ല: ഹരീഷ് പേരടി
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദ്യം വിളിക്കുന്നത് സുരേഷ് ​ഗോപിയാണ്; ഒരുപാട് കാലം മാറി നിന്ന ആ മനുഷ്യൻ മാത്രമെ എന്നെ തിരിച്ചു വിളിച്ചൊള്ളു; മറ്റാർക്കും ആ രാഷ്‌ട്രീബോധം ഉണ്ടാവുന്നില്ല: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 09:21 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ താരങ്ങളുടെ സംഘടനായ ‘അമ്മ’യോടുള്ള എതിർപ്പിനെപ്പറ്റി തുറന്നു പറഞ്ഞ് നടൻ ഹരീഷ് പേരടി. സംഘടനയോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. രാജി പിൻവലിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. അഴിച്ചു പണികൾ സംഘടനയിൽ ഉണ്ടാകണം. അമ്മ സംഘടനയെ എതിർക്കുമ്പോൾ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ തന്നെ അദ്ദേഹത്തിന്റെ സിനിമകളിലേയ്‌ക്ക് ക്ഷണിക്കുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു. അത് മോഹൻലാൽ എന്ന മനുഷ്യന്റെ ക്വാളിറ്റിയാണ്. രാജി വെയ്‌ക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് നടൻ സുരേഷ് ​ഗോപി ആണെന്നും അദ്ദേഹത്തിന്റെ ഫോൺകോൾ അപ്രതീക്ഷിതമായി എത്തിയതായിരുന്നുവെന്നും ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഹരീഷ് പേരടി വ്യക്തമാക്കി.

എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനിൽക്കുണ്ട്. അങ്ങനെയുള്ള എന്നെ മാറ്റി നിർത്തുകയും, എന്നാൽ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ പലരും സിനിമയിലേയ്‌ക്ക് കൊണ്ടുവരും. എന്നാൽ, മോഹൻലാൽ രണ്ടും രണ്ടായിട്ടാണ് കാണുന്നത്. അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്നോട് അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. അത് വേറെ കാര്യമാണ്. എന്നാൽ എന്നിലെ നടനെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. അതാണ്, അമ്മ സംഘടനയോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ ഞാൻ മോഹൻലാൽ സിനിമകളുടെ ഭാഗമാകുന്നത്. അമ്മയ്‌ക്കെതിരെ എടുത്ത നിലപാടുകളിൽ എനിക്ക് മാറ്റമൊന്നുമില്ല. അവർ എന്നെ വിളിച്ച് ചോദിച്ചിരുന്നു. സ്ത്രീ വിരുദ്ധ നിലപാട് എടുത്തവർ തുടരുന്ന കാലത്തോളം എന്റെ നിലപാടിൽ മാറ്റമില്ല. അഴിച്ചു പണികൾ സംഘടനയിൽ ഉണ്ടാകണം.

ചില വീട്ടിൽ നിന്നും ചില മക്കൾ ഇറങ്ങി പോകാറുണ്ട്. മക്കളുടെ ആ തിരോധാനം ആ വീടിനെ വേട്ടയാടും. എന്നെ തിരിച്ച് അമ്മയിലേയ്‌ക്ക് വിളിക്കുമോ എന്ന് ഞാൻ ചിന്തിക്കാറില്ല. എനിക്ക് മുന്നേ ഇറങ്ങി പോയ സഹോദരിമാരുണ്ട്. ഇറങ്ങിപോയത് ഭാവിയിൽ എന്നെ ബാധിക്കുമോ എന്നത് ഒരു വിഷയമല്ല. അമ്മയിൽ നിന്ന് ഇറങ്ങിപോയപ്പോൾ സുരേഷ് ഗോപിയുടെ കോൾ വന്നു. അപ്രതീക്ഷിതമായിരുന്ന ആ കോൾ. പല കാരണങ്ങൾ കൊണ്ടും അമ്മ സംഘടനയോട് നാളുകളോളം സഹകരിക്കാതിരുന്ന വ്യക്തിയാണ് അദ്ദേഹം. ഈ അടുത്ത കാലത്താണ് സഹകരിക്കാൻ തുടങ്ങിയത്. അദ്ദേഹമാണ് എന്നെ ആദ്യം വിളിക്കുന്നത്, രാജി വെയ്‌ക്കരുതെന്ന് ആവശ്യപ്പെടുന്നത്. ഒരുപാട് കാലം മാറി നിന്ന ഒരു മനുഷ്യൻ മാത്രമെ എന്നെ തിരിച്ചു വിളിക്കാനൊള്ളു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. ഒരുപാട് കാലം കൂടെ പ്രവർത്തിച്ചവർക്കൊന്നും ആ രാഷ്‌ട്രീയ ബോധം ഉണ്ടാവുന്നില്ല. പിന്നീട് പലരും വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്റെ തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുകയാണ്- ഹരീഷ് പേരടി പറഞ്ഞു.

Tags: Suresh Gopimohanlalhareesh peradiamma
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി

തൃശൂരിൽ വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു, രണ്ട് അപരിചിതരെ കണ്ടതായി നാട്ടുകാർ

കൂടത്തായി കേസ് പശ്ചാത്തലമായ ‘അണലി’ വെബ് സീരീസിന് തിരിച്ചടി; റിലീസ് തടഞ്ഞ് കോടതി, ജോളിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രധാന സ്ത്രീ കഥാപാത്രം ജോളിയാണെന്ന് തിരിച്ചറിയുന്ന ഉള്ളടക്കത്തിനും നിരോധനം

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies