തിരുവനന്തപുരം: നാമ്പ് മാഗസിൻ ഏർപ്പെടുത്തിയ രണ്ടാമത് പി.എം ഭാസ്കരൻ മാസ്റ്റർ സാഹിത്യ പുരസ്കാരത്തിന് സാഹിത്യകാരനും ഫോക്ലോർ ഗവേഷകനും പത്രപ്രവർത്തകനുമായ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ അർഹനായി. ”വടക്കൻ വീരഗാഥകളുടെ ചരിത്രം” എന്ന ഫോക്ലോർ വൈജ്ഞാനിക കൃതിയാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്. 5000 രൂപയും പ്രശസ്തിപത്രവും തൂലികാശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
സ്വർഗ്ഗീയ പി.എം. ഭാസ്കരൻ മാസ്റ്റരുടെ 26ാം ബലിദാനദിനത്തിൽ നടന്ന അനുസ്മരണ സദസ്സിൽ വെച്ച് ആർ.എസ്.എസ്. കോഴിക്കോട് വിഭാഗ് സഹസംഘചാലക് എ.കെ. ശ്രീധരൻ മാസ്റ്റർ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബി.ജെ.പി. ദേശീയ നിർവ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡണ്ട് വി.കെ. സജീവൻ, എം.പി. രാജൻ, എം.സി. അനീഷ്, കെ.ടി.കെ. ചന്ദ്രൻ, മധുപ്രസാദ്, ആർ.എസ്.എസ്. വിഭാഗ് പ്രചാരക് മുരളീകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.
Comments