സിപ് ലൈനിൽ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ് ആറുവയസുകാരൻ. മെക്സിക്കോയിലെ മോണ്ടറയിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂൺ 25-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്സ്പഡീഷനിലാണ് അപകടം സംഭവിച്ചത്.
സിപ് ലൈനിൽ നിന്നും കുട്ടി വീണത് മനുഷ്യനിർമ്മിതമായ പൂളിലേക്കായിരുന്നു. നിസാര പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടെങ്കിലും കുഞ്ഞ് നന്നേ ഭയന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ലെന്ന് സഹോദരൻ വ്യക്തമാക്കി. 40 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ പൂളിൽ നിന്നും രക്ഷപ്പെടുത്തിയത് സീസർ എന്ന ടൂറിസ്റ്റായിരുന്നു. അപകടത്തിന് പിന്നാലെ പാർക്കിലെ റൈഡ് താൽക്കാലികമായി നിർത്തി വെച്ചു.സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പാർക്കിലെ ജീവനക്കാർ മികച്ച രീതിയിൽ പരിശീലനം നൽകാത്തതും സാഹചര്യം നന്നായി കൈകാര്യം ചെയ്യാത്തതുമാണ് ഇത്തരം സംഭവങ്ങൾക്ക് വഴിതെളിയ്ക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
Comments