സാഫ് കപ്പ്: സെമി കീഴടക്കാൻ ഇന്ത്യ ഇന്ന് ലെബനനെതിരെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സാഫ് കപ്പ്: സെമി കീഴടക്കാൻ ഇന്ത്യ ഇന്ന് ലെബനനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 02:25 pm IST
FacebookTwitterWhatsAppTelegram

സാഫ്കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് ഇന്ന് എതിരാളികൾ ലെബനൻ. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലെബനനെ തകർത്ത ആത്മവിശ്വാസത്തിലാണ് സ്വന്തം മണ്ണിൽ രണ്ടാം കിരീടം ലക്ഷ്യമിട്ട് പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. വൈകിട്ട് 7.30 ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മത്സരം.ആദ്യ സെമിയിൽ കുവൈറ്റ് ബംഗ്ലാദേശിനെ നേരിടും. ഫിഫ റാങ്കിംഗിൽ ആദ്യ നൂറിലേക്ക് മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

മധ്യനിരയിലെയും പ്രതിരോധനിരയിലെയും താളപ്പിഴ പരിഹരിച്ചാൽ മാത്രമേ ഇന്ത്യയ്‌ക്ക് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കൂ. ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിലും ഗോളടിച്ച് ഫോമിലുളള നായകൻ സുനിൽ ഛേത്രിയിലാണ് ടീമിന്റെ പ്രതീക്ഷ. പാകിസ്താനെതിരെ ഛേത്രി ഹാട്രിക് നേടിയിരുന്നു. ഇതോടെ പാകിസ്താനെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി ഛേത്രി മാറിയിരുന്നു. ടൂർണമെന്റിൽ അഞ്ചു ഗോളുകളാണ് താരം ഇതിനകം സ്വന്തം പേരിലെഴുതി ചേർത്തത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ,പരിചയസമ്പന്നനായ ഡിഫൻഡർ സന്ദേശ് ജിംഗാൻ, ലാലിയൻസുവാല ചാംങ്‌തെ, നവോറെം മഹേഷ് സിംഗ്, അനിരുദ്ധ് ഥാപ്പ, അൻവർ അലി,നിഖിൽ പൂജാരി,സുരേഷ് സിംഗ് തുടങ്ങിയവരാണ് നീലകടുവകളുടെ പോരാട്ടമുനകൾ.

ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ലെബനൻ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഹസ്സൻ മാച്ച്യൂക്കിന്റെയും ഖാലീൽ ബാദറിന്റെയും ഗോളടിക്കാനുളള മികവാണ് ലെബനന് കരുത്ത് പകരുന്നത്. ഇതുവരെ നടന്ന 13 സാഫ് ചാമ്പ്യൻഷിപ്പുകളിൽ ഏട്ട് തവണയും ഇന്ത്യയായിരുന്നു ചാമ്പ്യൻമാർ.

Tags: AIFFIndiaSAFF CUP
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies