കേവലം 6,000 രൂപയ്ക്ക് 5ജി സ്മാർട്ട് ഫോൺ! ഈ വർഷാവസനത്തോടെ പുതിയ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ റിലയൻസ് ജിയോ. ‘ഗംഗ 5ജി’ എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ചാകും ഫോൺ വിപണിയിലവതരിപ്പിക്കുക.
മികച്ച ഹാൻഡ് വെയർ വാഗ്ദാനം ചെയ്യുന്ന ഫോണാകും ഗംഗാ 5ജി. 6000,7000,8000 രൂപയിൽ ഫോൺ ലഭിക്കുമെന്നാണ് വിവരം. കടും നീല നിറത്തിലാണ് ജിയോ 5ജി ഫോൺ അവതരിപ്പിക്കുന്നത്. നീല, കറുപ്പ് ഓപ്ഷനുകളും ലഭ്യമാണ്. ഫോണിന്റെ പിൻഭാഗത്ത് ക്യാപ്സ്യൂൾ രൂപത്തിലാണ് ഡ്യൂവൽ ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയാണുള്ളത്. അഞ്ച് മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയാണ് അവതരിപ്പിച്ചിട്ടുള്ളത്.
6.6 ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. ഫ്രണ്ട് പാനലിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയ്ക്കുണ്ടാവുമെന്നാണ് പ്രതീക്ഷ. ഫോട്ടോയിൽ കാണുന്ന ഫോണിന്റെ ഡിസ്പ്ലേയിൽ ഡൗൺലോഡ് വേഗത 479 എംബിപിഎസ് കാണിക്കുന്ന ജിയോ 5ജി സ്പീഡ് ടെസ്റ്റുമുണ്ട്. ജിയോ ഫോൺ 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി ചിപ്പ്സെറ്റോ യൂണിസോക്ക് 5ജി ചി്പ്സെറ്റോ ഉപയോഗിക്കാനാണ് സാദ്ധ്യത.















