തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് എട്ട് പേർ മരിച്ചു. എലിപ്പനിയെ തുടർന്ന് രണ്ട് പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു. രണ്ട് പേരുടെ മരണം ഡെങ്കിപ്പനിയെ തുടർന്നാണെന്നും ഒരാളുടേത് എലിപ്പനി മൂലമാണെന്നും സംശയിക്കുന്നുണ്ട്.
ഒരാൾക്ക് എച്ച് 1എൻ 1 ആണെന്നും സംശയമുണ്ട്. സംസ്ഥാനത്ത് ഇന്ന് 12728 പേർക്കാണ് പനി ബാധിച്ചത്. സംസ്ഥാനത്ത് നിരന്തരം പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments