പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് സ്പാനിഷ് വമ്പന്മാരായ സെർജിയോ റാമോസും ജോർഡി ആൽബയും മെസിയുടെ കൂടാരത്തിലേക്ക് ചേക്കേറുന്നതായി വിവരം. പി.എസ്.ജിയിൽ മെസിയുടെ സഹതാരമായിരുന്ന റാമോസിനെയുംം ബാഴ്‌സയിൽ സഹതാരമായിരുന്ന ആൽബയെയും ടീമിലെത്തിക്കാൻ താത്പ്പര്യപ്പെടുന്നത് മെസിതന്നെയെന്നാണ് വിവരം.
രണ്ടുപേരും നിലവിൽ ഫ്രീഏജന്റാണ്. കഴിഞ്ഞ മാസമാണ് ലയണൽ മെസി ഡേവിഡ് ബെക്കാമിന്റെ ഇൻർ മിയാമിലേക്ക് പോകുന്ന വാർത്ത ഫുട്‌ബോൾ ,ലോകത്തെ ഞെട്ടിച്ചിരുന്നു. നേരത്തെ മെസിയുടെ അടുത്ത സുഹൃത്തായ സെർജിയോ ബുസ്‌കെറ്റസും ഇന്റർ മിയാമിയുമായി കരാറിലായിരുന്നു.
ജെറാദോ മാർട്ടിനോ പുതിയ കോച്ചായും ചുമതലയേറ്റിരുന്നു. മെസിയുമായി അടുത്ത് സൗഹൃദബന്ധം പുലർത്തുന്നവരാണ് ക്ലബിലെത്തിയ എല്ലാവരും. ലാലിഗയിൽ എതിർ ടീമുകളിലായിരുന്ന റാമോസും മെസിയും പി.എസ്.ജിയിൽ എത്തിയതിന് ശേഷം അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു.















