കണ്ണൂർ: മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കണ്ണൂർ യുഡിഎഫിൽ രൂക്ഷം. മേയർ സ്ഥാനം കൈമാറിയില്ലെങ്കിൽ കോൺഗ്രസിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് ലീഗ് അറിയിച്ചു. കോൺഗ്രസ് രണ്ടര വർഷം വ്യവസ്ഥ പാലിച്ചില്ലെങ്കിൽ മുന്നണി ബന്ധം ഉപേക്ഷിക്കുമെന്നാണ് ലീഗിന്റെ ഭീഷണി.
തീരുമാനം അറിയിക്കാൻ കോൺഗ്രസിന് ലീഗ് നൽകിയിരിക്കുന്ന കാലാവധി ഇന്ന് അവസാനിക്കും. കെപിസിസി അദ്ധ്യക്ഷന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ച മുൻപ് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നിലപാട് കടുപ്പിച്ചത്. ഇനി കോൺഗ്രസുമായി വിഷയത്തിൽ ചർച്ചയ്ക്കില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി വ്യക്തമാക്കി.
വിഷയത്തിൽ ഡിസിസി നിലപാട് വ്യക്തമാക്കണമെന്നാണ് ലീഗ് ജില്ലാ നേതൃത്വവും ആവശ്യപ്പെടുന്നത്. മേയർ സ്ഥാനത്തിനപ്പുറം ഒരു നീക്കുപോക്കിനും ഇല്ലെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ കൗൺസിലിൽ നല്ല സംഖ്യയുള്ളതിനാൽ നീക്ക്പോക്കിന് നിൽക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്റേയും നിലപാട്.
Comments