ജയ്പൂർ: നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട ആംബുലൻസ് പാറക്കെട്ടിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം. രാജസ്ഥാനിലെ കരൺപുര താഴ്വരയിലെ റോഡരികലായിരുന്നു സംഭവം. താഴ്വരയിലെ റോഡിലൂടെ സഞ്ചരിച്ചിരുന്ന ആംബുലൻസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലുള്ള സുരക്ഷാ ഭിത്തി തകർത്ത് താഴേക്ക് പതിയ്ക്കാതെ തൂങ്ങി കിടക്കുകയായിരുന്നു.
പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ആംബുലൻസിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെയും ജീവനക്കാരനെയും പുറത്തെടുത്തത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതുവഴി സഞ്ചരിച്ച യാത്രികരുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ മണിക്കൂറുകളോളമാണ് ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നതെന്ന് പോലീസ് പറയുന്നു.
Comments