വ്യാജനോട് വ്യാജൻ! ഡിവൈഎഫ്‌ഐ പ്രവർത്തകൻ നീറ്റ് പരീക്ഷഫലത്തിൽ കൃത്രിമം കാണിച്ചത് ആദ്യമല്ല; നിർണായക കണ്ടെത്തലുമായി പോലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജനോട് വ്യാജൻ! ഡിവൈഎഫ്‌ഐ പ്രവർത്തകൻ നീറ്റ് പരീക്ഷഫലത്തിൽ കൃത്രിമം കാണിച്ചത് ആദ്യമല്ല; നിർണായക കണ്ടെത്തലുമായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 07:16 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ കൃത്രിമം കാണിച്ച് വ്യാജ മാർക്ക് ലിസ്റ്റ് നിർമ്മിച്ച് അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സെമിഖാൻ ഇതിന് മുൻപും വ്യാജരേഖ നിർമ്മിച്ചതായി കണ്ടെത്തൽ. ഹൈക്കോടതിയിൽ നൽകിയ ഹർജിയ്‌ക്കൊപ്പം ഹാജരാക്കിയ 2022-ലെ നീറ്റ് പരീക്ഷയുടെ വ്യാജ മാർക്ക് ലിസ്റ്റിന് പുറമേ 2021-ലെ മാർക്ക് ലിസ്റ്റിന്റെ വ്യാജനും സെമിഖാന്റെ ഫോണിൽ നിന്ന് ചിതറ പോലീസിന് ലഭിച്ചു.

2020-21 വർഷത്തിലാണ് സെമിഖാൻ ആദ്യമായി നീറ്റ് എഴുതുന്നത്. അന്ന് 18 മാർക്കാണ് ലഭിച്ചത്. ഇതിന് പകരം 321 മാർക്ക് രേഖപ്പെടുത്തിയ വ്യാജ മാർക്ക് ലിസ്റ്റാണ് ഇയാൾ നിർമ്മിച്ചത്. ഇത് എവിടെയും ഹാജരാക്കിയിട്ടില്ലെന്നാണ് നിഗമനം. പിന്നീട് ഒരു വർഷത്തോളം സ്വകാര്യ സ്ഥാപനത്തിൽ കോച്ചിംഗിന് പോയതിന് പിന്നാലെ എഴുതിയ 2022-ലെ നീറ്റ് പരീക്ഷയിൽ 24 മാർക്കാണ് ഇയാൾക്ക് ലഭിച്ചത്. ഇതിന് പകരം 468 മാർക്കുള്ള വ്യാജ ലിസ്റ്റ് തയ്യാറാക്കി.

ഉയർന്ന സ്‌കോറുണ്ടായിട്ടും കൗൺസിലിംഗിന് പരിഗണിക്കുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സെമിഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവേ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഭിഭാഷകൻ ശാസ്ത്രീയ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ചിതറ പോലീസ് സെമിഖാനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മാർക്ക് ലിസ്റ്റ് വ്യാജമായി നിർമ്മിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

ഇതിനിടെ സെമിഖാന്റെ അറസ്റ്റ് രഹസ്യമാക്കി വെയ്‌ക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണവും ഉയരുന്നുണ്ട്. കൃത്രിമം കാണിച്ച് തുടർപഠനത്തിന് ശ്രമിച്ച പ്രവർത്തകനെ കഴിഞ്ഞ 28-ന് രാത്രിയിലാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. സെമിഖാന്റെ അറസ്റ്റും കോടതിയിൽ ഹാജരാക്കി റിമാന്ഡ് ചെയ്തത് വരെയെത്തിയ പോലീസ് നടപടിയും അതീവരഹസ്യമായിരുന്നു. ഇതിനായി സെമിഖാന്റെ സിപിഎം ബന്ധവും തലസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ സ്വാധീനവും സഹായമായെന്ന ആരോപണമുണ്ട്.

Tags: neet examdyfi
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies