കൊച്ചി : സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന് എംഎല്‍എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നാലു മണിക്കൂര്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
ഒരു നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി വി ശ്രീനിജനെ ചോദ്യം ചെയ്തത്.
ഒന്നര കോടി രൂപ നിര്‍മ്മാതാവിന് ശ്രീനിജന് നല്‍കിയിരുന്നു. നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്ന് പലിശയായി മൂന്നര കോടിയോളം രൂപ ശ്രീനിജന് കൈപ്പറ്റി എന്നാണ് ആദായനികുതി വകുപ്പ് സംശയിക്കുന്നത്.
Comments