യൂട്യൂബിൽ വീഡിയോകൾ കാണുന്ന സമയത്ത് തന്നെ പലപ്പോഴും നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇടയ്‌ക്കിടയ്‌ക്ക് കയറി വരുന്ന പരസ്യങ്ങൾ. ഇതിൽ നിന്ന് മുക്തിനേടുന്നതിന് വേണ്ടി മിക്കവരും ആഡ് ബ്ലോക്കർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി മുതൽ പരസ്യം കണ്ടേ മതിയാകുന്നുവെന്നാണ് ഗൂഗിളിന്റെ നിർദ്ദേശം.
ഇത് മറികടന്ന് ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ഉപയോക്താക്കൾക്ക് കാണാൻ സാധിയ്‌ക്കുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുമെന്നാണ് ഗൂഗിളിന്റെ തീരുമാനം. ആഡ് ബ്ലോക്കർ ഉപയോഗിക്കുകയാണെങ്കിൽ മൂന്ന് വീഡിയോകൾ മാത്രമായിരിക്കും ഇനി മുതൽ കാണാൻ സാധിയ്‌ക്കുക.
ഇത്തരത്തിൽ ആഡ് ബ്ലോക്കർ ഉപയോഗിക്കുകയാണെങ്കിൽ ഉപയോഗം അവസാനിപ്പിക്കുന്നതിന് മൂന്ന് തവണ മുന്നറിയിപ്പ് നൽകും. തുടർന്ന് യൂട്യൂബിൽ ഉപയോക്താവിന്റെ അക്കൗണ്ടിൽ ബ്ലോക്ക് ഏർപ്പെടുത്തും. എന്നാൽ പരസ്യം കാണേണ്ടാത്തവർ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ എടുക്കാണമെന്നും ഗൂഗിൾ നിർദ്ദേശിച്ചു.















