സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധം : ആര് എവിടെ ഖുറാനെ അവഹേളിച്ചാലും , പാകിസ്താനിലെ ക്രിസ്ത്യാനികളോട് പകരം വീട്ടുമെന്ന് ഭീകരർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധം : ആര് എവിടെ ഖുറാനെ അവഹേളിച്ചാലും , പാകിസ്താനിലെ ക്രിസ്ത്യാനികളോട് പകരം വീട്ടുമെന്ന് ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 04:53 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് . സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിലെ ക്രിസ്ത്യാനികളോട് ‘പ്രതികാരം’ വീട്ടുമെന്ന് നേരത്തെ ഭീകര സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. ഭീകര സംഘടനയായ ലഷ്‌കർ-ഇ-ജാങ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. ഈ ഭീകരസംഘടനയ്‌ക്ക് പാക് കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ സംരക്ഷണമുണ്ട്. ഇതിനു പിന്നാലെയാണ് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിരിക്കുന്നത് .

പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . എല്ലാ രാഷ്‌ട്രീയ പാർട്ടികളുമുൾപ്പെടെ രാജ്യം മുഴുവൻ റാലികളിൽ പങ്കെടുക്കണമെന്നും ഷഹബാസ് ഷെരീഫ് നിർദേശിച്ചിട്ടുണ്ട് . വെള്ളിയാഴ്ച യും-ഇ-തഖ്ദുസ്-ഇ-ഖുറാൻ ആയി ആചരിക്കും.

ബക്രീദ് ആഘോഷത്തിനിടെ സ്വീഡനിലെ പള്ളിക്ക് പുറത്ത് ഖുറാൻ പരസ്യമായി കത്തിച്ചതിനെ അപലപിച്ച് പാകിസ്താൻ നേരത്തേ രംഗത്തെത്തിയിരുന്നു . കുറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. മുസ്ലീം ജനതയ്‌ക്കെതിരായ ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രസംഗവും സ്വീഡിഷ് സർക്കാർ കൈകാര്യം ചെയ്യണമെന്നും ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.

മാത്രമല്ല, ഈ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭ യോഗം വിളിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യർത്ഥനയെ തുടർന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.

വിഷയം ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേരുമെന്ന് 57 ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനും (ഒഐസി) അറിയിച്ചു. ഞായറാഴ്ച ജിദ്ദയിലാണ് യോഗം. അതേസമയം, പാകിസ്താനിൽ ഒരു പള്ളിയും ക്രിസ്ത്യാനിയും സുരക്ഷിതരായിരിക്കില്ലെന്ന് ലഷ്‌കർ-ഇ-ജാംഗ്‌വി ഭീകരൻ നസീർ റെയ്‌സാനി പ്രസ്താവന ഇറക്കിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തിന് പ്രതികാരം ചെയ്യാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ചാവേർ ബോംബാക്രമണം നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു . ഖുറാനെ അപമാനിച്ചുകൊണ്ട് ക്രിസ്ത്യാനികൾ സ്വീഡനിലെ മുസ്ലീങ്ങളെ വെല്ലുവിളിക്കുകയായിരുന്നു . ഒരു ക്രിസ്ത്യാനി മറ്റൊരു രാജ്യത്ത് ഖുറാനെ അവഹേളിച്ചാൽ, ജിഹാദിന്റെ പാത പിന്തുടരുന്ന ലഷ്‌കർ-ഇ-ജാംഗ്‌വി പാകിസ്താനിലെ ക്രിസ്ത്യാനികളോട് പകരം വീട്ടുമെന്നുമാണ് നസീർ റെയ്‌സാനി പ്രസ്താവനയിൽ പറയുന്നത് . അതുകൊണ്ട് തന്നെ പാക് ക്രിസ്ത്യാനികൾ സർക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെടുന്നുണ്ട് .

Tags: QuranPakistansweden
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies