ഞാനും ഭാര്യയുമായുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല; എന്റെ രക്തമാണ് എന്റെ മക്കൾ, കുട്ടികൾ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റിയത് വീഡിയോ എടുക്കാനാണെന്ന് അറിഞ്ഞില്ല; നടൻ വിജയകുമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാനും ഭാര്യയുമായുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല; എന്റെ രക്തമാണ് എന്റെ മക്കൾ, കുട്ടികൾ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റിയത് വീഡിയോ എടുക്കാനാണെന്ന് അറിഞ്ഞില്ല; നടൻ വിജയകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 07:34 pm IST
Facebook
Twitter
WhatsAppTelegram

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയെന്ന മകളും നടിയുമായ അർത്ഥനയുടെ പരാതിയിൽ വിശദീകരണവുമായി നടൻ വിജയകുമാർ രംഗത്തെത്തി. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ നടൻ വിജയകുമാർ അതിക്രമിച്ച് കടന്നുവെന്ന് കാട്ടി അർത്ഥന സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പരാതി നൽകിയിട്ടും പോലീസ് എത്തിയില്ലെന്നും ആക്ഷേപം ഉന്നയിച്ചിരുന്നു.

നടന്റെ വാക്കുൾ ഇങ്ങനെ; ”ഞാനും ഭാര്യ ബിനുവുമായിട്ടുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ അസാന്നിധ്യത്തിൽ അവർക്ക് അനുകൂലമായി വിധി വന്നു. പക്ഷേ ഞാൻ അതിനെ ചാലഞ്ച് ചെയ്തുകൊണ്ട് കൊടുത്ത കേസ് ഇപ്പോൾ നടക്കുകയാണ്. എന്റെ രക്തമാണ് എന്റെ മക്കൾ, അവരുടെ സുരക്ഷ എനിക്ക് നോക്കിയേ മതിയാകൂ.

ഞാൻ എന്റെ കുട്ടികളെ കാണാൻ പോയതാണ്. അർഥനയുടെ ഇളയവളായ എന്റെ മകൾ മീഗൽ പ്ലസ് ടു പാസ് ആയി. മോൾ അടുത്തതായി എന്താണ് പഠിക്കാൻ പോകുന്നത്, എവിടെയാണ് ചേരാൻ ഉദ്ദേശിക്കുനന്ത് എന്നൊക്കെ അറിയാനായി ഫോൺ ചെയ്തെങ്കിലും എനിക്ക് അവരെയാരെയും കിട്ടിയില്ല. ഞാൻ വിളിച്ചാൽ അമ്മ കുട്ടികൾക്ക് ഫോൺ കൊടുക്കാറില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം എനിക്ക് അവരോടുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ നേരിട്ടു പോയി കാണാൻ പോകാൻ തീരുമാനിച്ചത്. ലിസ്റ്റിൻ സ്റ്റീഫനിൽ നിന്ന് കുറച്ചു പണം വാങ്ങി മകളുടെ ആവശ്യത്തിനായി ഭാര്യ ബിനുവിന്റെ ഉള്ളൂർ കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. അതിന്റെ തെളിവ് ഞാൻ നിങ്ങൾക്ക് തരാം. ഈ പണം കിട്ടിയോ എന്നും എനിക്ക് അവരോടു ചോദിക്കണമായിരുന്നു.

ഇതെല്ലാം അറിയാനായി ഞാൻ ഫോൺ വിളിച്ചിട്ട് ഇവർ എടുക്കുന്നില്ല. അങ്ങനെ ഞാൻ ലിസ്റ്റിനോട് പറഞ്ഞിട്ട് പോകാൻ തീരുമാനിച്ചു. ഉള്ളൂർ ബാങ്കിൽ പോയി പണം ക്രെഡിറ്റ് ആയോ എന്ന് ചോദിച്ചപ്പോൾ ബാങ്ക് മാനേജർ ക്രെഡിറ്റ് ആയിട്ടുണ്ട് എന്ന് പറഞ്ഞു. രണ്ടായിട്ടാണ് പണം അയച്ചത്. ഇവരെ ഫോണിൽ കിട്ടാത്തത് കൊണ്ട് ഞാൻ അവരുടെ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. ഇളയ മകൾ വീടിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവളോട് പഠനകാര്യം ഒക്കെ ചോദിച്ചപ്പോൾ അവൾ മഴ പെയ്യുന്നു ഞാൻ അകത്തോട്ട് പോവുകയാണ് എന്നുപറഞ്ഞു പോയി. അവൾ ഗേറ്റ് തുറന്നു തന്നിരുന്നു. ഞാൻ അകത്തേക്ക് ചെന്നപ്പോൾ വീടിന്റെ വാതിൽ തുറക്കുന്നില്ല. ജനാല വഴി ആണ് അവരോടു സംസാരിച്ചത്.

ഇളയ മകളോട് കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ എന്റെ മൂത്ത മകൾ അർത്ഥന ഇറങ്ങി വന്നു. അർത്ഥന കാനഡയിൽ ആണ് എന്നാണ് എന്റെ ഭാര്യ എന്നോട് പറഞ്ഞിരുന്നത്. ഞാൻ അവളെ കണ്ട് നീ ഇവിടെ ഉണ്ടായിരുന്നോ മോളെ എന്ന് ചോദിച്ചു. അവരുടെ അമ്മൂമ്മ അകത്ത് ഇരിപ്പുണ്ട്. ഞാൻ ചോദിച്ചു പണം അയച്ചിട്ടുണ്ട് കിട്ടിയോ? അവർ പറഞ്ഞു തങ്ങൾക്ക് അറിയില്ലെന്ന്.

എന്റെ അനുവാദം ഇല്ലാതെ മകളെ കാനഡയിൽ അയച്ചതിനു ഞാൻ ശ്രീകാര്യം പൊലീസിൽ ഒരു പരാതി കൊടുത്തിരുന്നു. സിഐ പറഞ്ഞു, വിളിച്ച് അന്വേഷിക്കാം എന്ന്. അന്വേഷിച്ചപ്പോൾ പഠിക്കാൻ ആണ് പോയതെന്നാണ് അറിഞ്ഞത്. ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് മകൾ എവിടെ എന്ന് അറിയേണ്ട അവകാശം ഉണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞു ഞാൻ അറിഞ്ഞത് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിൽ അവൾ അഭിനയിച്ചു എന്നാണ്. കാനഡയിൽ ഉള്ള മകൾ എങ്ങനെ ഇവിടെ സിനിമയിൽ അഭിനയിച്ചു എന്നോർത്തു ഞാൻ ഞെട്ടിപ്പോയി.

എന്റെ ശത്രുക്കളുടെ പടത്തിൽ പോയി മകൾ അഭിനയിക്കുമ്പോൾ സ്വാഭാവികമായും ഒരു അച്ഛൻ ടെൻഷനിൽ ആകും. ഈ മകളെ ആണ് ഒരു വർഷം കഴിഞ്ഞു ഈ വീട്ടിൽ ഞാൻ കണ്ടത്. ഞാൻ ചോദിച്ചു ”മോളെ നീ ഇവിടെ ഉണ്ടായിരുന്നോ, നീ സിനിമയിൽ അഭിനയിക്കാൻ പോയോ”. അവൾ പറഞ്ഞു, ”എനിക്ക് ഇഷ്ടമുള്ള സിനിമയിൽ ഞാൻ അഭിനയിക്കും അത് വേറാരും അറിയേണ്ട” എന്ന്. ഇത്രയും പറഞ്ഞ ശേഷം എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. അവൾ എന്നോട് പറഞ്ഞത് മുഴുവനൊന്നും ഞാൻ ഇവിടെ പറയുന്നില്ല. എനിക്ക് പിറ്റേന്ന് ഷൂട്ടിങ് ഉള്ളതുകൊണ്ട് ഞാൻ അവിടെ നിന്നും പെട്ടെന്ന് തന്നെ പോയി. ഈ കുട്ടികൾ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റി സംസാരിക്കാൻ ഇടയാക്കിയത് ഇങ്ങനെ വിഡിയോ എടുത്ത് ഇടാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. പണ്ടൊക്കെ നമുക്ക് മക്കളോട് വല്ലതും ചോദിക്കാനും ശകാരിക്കാനും അർഹത ഉണ്ടായിരുന്നു. അത് അവർ അനുസരിക്കും. ഇപ്പോഴത്തെ കുട്ടികൾ അച്ഛൻ വഴക്ക് പറഞ്ഞാൽ പോലും അതും വിഡിയോ എടുത്തിടും.’ വിജയകുമാർ പറഞ്ഞു.

 

Tags: social mediaissuearthana
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies