അവര്‍ അയാളെ നായകനെന്ന് വിളിച്ചു! ആ നായകന് ഇന്ന് 42ാം പിറന്നാള്‍...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവര്‍ അയാളെ നായകനെന്ന് വിളിച്ചു! ആ നായകന് ഇന്ന് 42ാം പിറന്നാള്‍…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 12:34 pm IST
FacebookTwitterWhatsAppTelegram

മഹേന്ദ്രസിംഗ് ധോണി.. മഹി…തല.. ക്യാപ്ടന്‍ കൂള്‍… ഫിനിഷര്‍… അങ്ങനെ പേരുകള്‍ പലതു മാറുമെങ്കിലും ഇന്ത്യക്കാര്‍ക്ക് ധോണി എന്നും നായകനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയ നായകന്‍! ഇന്ന് അയാള്‍ക്ക് 42 വയസ് പൂര്‍ത്തിയാകുന്നു. ഒരു ഡിസംബര്‍ 24ന് ബംഗ്ലാദേശിനെതിരെ ചിറ്റഗോങ്കില്‍ നടന്നൊരു ഏകദിന മത്സരത്തിലായിരുന്നു റാഞ്ചിയില്‍ നിന്നുള്ള ഈ നീളന്‍ മുടിക്കാരന്റെ ഇന്ത്യയ്‌ക്ക് വേണ്ടിയുള്ള അരങ്ങേറ്റം. അങ്ങനൊരു അരങ്ങേറ്റം ധോണി ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല…ബാറ്റിംഗില്‍ സ്‌ട്രൈക്ക് പോലും ലഭിക്കും മുന്‍പേ ആ ഇന്നിംഗ്‌സ് ഒരു റണ്‍ ഔട്ടില്‍ അവസാനിച്ചു.

അതിനു സമാനമായിരുന്നു അയാളുടെ വിരമിക്കലും. 2019 ജൂലൈ ഒന്‍പതിന് ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ പ്രതീക്ഷകളുംപേറി 50റണ്‍സുമായി ബാറ്റിംഗ് തുടരുന്നതിനിടെ മാര്‍ടിന്‍ ഗുപ്ടിലിന്റെ ഏറില്‍ അയാള്‍ റൗണ്‍ഔട്ടാകുമ്പോള്‍ അയാള്‍ക്കൊപ്പം ഒരു രാജ്യം തന്നെ കണ്ണീര്‍ വാര്‍ത്തു. ആരും ഒര്‍ക്കാനാഗ്രഹിക്കുന്നില്ലെങ്കിലും ആ റണ്‍ഔട്ട് ഒരു ഇന്ത്യക്കാരനും മറക്കില്ല. അന്നയാള്‍ തലതാഴ്‌ത്തി ഡൗഗ്ഔട്ടിലേക്ക് തിരികെ നടക്കുമ്പോഴെ ഉറപ്പിച്ചിരിക്കണം. ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്ന്..! അതയാള്‍ ഔദ്യോഗികമായി അറിയിച്ചത് ഒരു സ്വാതന്ത്ര്യ ദിനത്തിലായിരുന്നു. ഒരുവിടവാങ്ങല്‍ മത്സരത്തിനോ.. ചടങ്ങുകള്‍ക്കോ..നിന്നുകൊടുക്കാതെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പങ്കുവച്ച വീഡിയോയിലൂടെ കരിയറിന് ഫുള്‍ സ്റ്റോപ്പിട്ടു.ആ സെമിഫൈനല്‍ പുറത്താകലായിരിക്കാം ജീവിതത്തില്‍ അയാളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിട്ടുണ്ടാകുക. അതുവരെ അയാളുടെ വിരമിക്കലിനായി മുറവിളി കൂട്ടിയവര്‍ക്കും അയാളുടെ അപ്രതീക്ഷിത വിരമിക്കല്‍ ഒരു ഞെട്ടലായിരുന്നു.

ധോണിക്ക് ശേഷമോ ധോണിക്ക് മുന്‍പോ ഫിനിഷറും നായകനും കീപ്പറുമായ ഒരു പ്ലേയറെ ഇന്ത്യയ്‌ക്ക് കിട്ടിയിട്ടില്ല. അയാള്‍ തന്റെ ഓരോ വീഴ്ചകളും ചവിട്ടുപടിയാക്കി, തോല്‍വികള്‍ പാഠമാക്കി. ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ ഗെയിമിനെ ധോണിയോളം പഠിക്കുന്നൊരു ക്യാപ്റ്റനില്ല. അതിന് എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങള്‍ അയാള്‍ തന്നെ ഓരോ മത്സരങ്ങളും കാഴ്ചവച്ചിട്ടുണ്ട്. രോഹിത്ശര്‍മ്മ, കോഹ്ലി, ജഡേജ, ഇഷാന്ത് അടക്കമുള്ളവരുടെ കരിയറില്‍ ധോണി ചെലുത്തിയ സ്വാധീനവും  വിസ്മരിക്കാനാകില്ല. ധോണിയുടെ കരിയറിന്റെ അവസാന ഘട്ടത്തില്‍ ടീമിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും കുല്‍ദീപും ചഹലും, ബുമ്രയും ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും തണല്‍കിട്ടിയവരാണ്.

കീരിടങ്ങള്‍ കൊണ്ടാണ് ഒരു നായകനെ അളക്കേണ്ടതെങ്കില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണിയാകും.അയാള്‍ ഇന്ത്യയ്‌ക്ക് നല്‍കാത്ത ഐ.സി.സി കിരീടങ്ങളില്ല. ഇതിന് ശേഷം വര്‍ഷങ്ങള്‍ പലതു കടന്നുപോയെങ്കിലും പിന്നീടിതുവരെ ഇന്ത്യയ്‌ക്കൊരു ഐ.സി.സി കിരീടം കിട്ടാക്കനിയാണ്. പല കലാശ പോരാട്ടങ്ങളിലും ഇന്ത്യയ്‌ക്ക് കാലിടറിയപ്പോള്‍ ആരാധകര്‍ ഓര്‍ത്തിട്ടുണ്ടാകണം.. പ്രതിസന്ധിഘട്ടങ്ങളില്‍ ആരാധകര്‍ ഏറെ വിശ്വസിക്കുന്ന ധോണിയുണ്ടായിരുന്നെങ്കിലെന്ന്…!

ഇന്ന് ക്രിക്കറ്റ് ആരാധകര്‍ അയാള്‍ ബാറ്റിംഗിനായി ഗ്രൗണ്ടിലിറങ്ങുന്നത് കാണാനായി മാത്രം സ്വന്തം ടീമിന്റെ വിക്കറ്റ് വീഴാന്‍ കാത്തിരിക്കുന്നു.. കാരണം ഇനിയൊരിക്കലും ആ ഇതിഹാസത്തെ കാണാനായില്ലെങ്കിലോ…. അയാള്‍ ഇപ്പോഴും തനിക്കായി ആര്‍പ്പുവിളിക്കാനെത്തുന്ന ആരാധകര്‍ക്കായി ഒരുതവണകൂടി പ്ലേയറായി ഗ്രൗണ്ടിലെത്താനുള്ള ശ്രമത്തിലാണ്. രാജ്യത്തിനായി കുടുംബത്തെപ്പോലും രണ്ടാമതായി കണക്കാക്കിയ അയാള്‍ ആരാധകര്‍ക്കായി ഒരിക്കല്‍ക്കൂടി 7ാം നമ്പര്‍ ജഴ്‌സിയണിച്ച് ഗ്രൗണ്ടിലെത്തും..ധോണി..ധോണി എന്ന അലയൊലികള്‍ ഗ്യാലറികളില്‍ നിറയും.

 

 

Tags: dhonibirthdaymsjuly 7
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies