അഴിമതിയാണ് കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രം ഛത്തീസ്ഗഢ് അതിന്റെ എടിഎഎമ്മാണ് : പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിയാണ് കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രം ഛത്തീസ്ഗഢ് അതിന്റെ എടിഎഎമ്മാണ് : പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 09:13 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം അഴിമതിയാണെന്നും ഛത്തീസ്ഗഢ് അതിന്റെ എടിഎമ്മാണെന്നും റായ്പൂർ സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അഴിമതിയ്‌ക്ക് ഗ്യാരണ്ടിയാണെങ്കിൽ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പ് താനാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് അഴിമതിയില്ലാതെ ശ്വസിക്കാൻ പോലും സാധിക്കില്ലെന്നും വിമർശിച്ചു. ഛത്തീസ്ഗഢിലെ അഴിമതി നിറഞ്ഞ സർക്കാർ ദുർഭരണത്തിന്റെ മാതൃകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘വരാനിരിക്കുന്ന 25 വർഷം ഛത്തീസ്ഗഢിന്റെ വികസനത്തിന് നിർണായകമാണ്. എന്നാൽ ഒരു വലിയ ‘കൈപ്പത്തി’ (കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി) ഉയരമുള്ള മതിൽ പോലെ വികസനത്തിന് മുന്നിൽ നിൽക്കുന്നു. കോൺഗ്രസിന്റെ ആ കൈപ്പത്തി നിങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ തീരുമാനിച്ചു. ഛത്തീസ്ഗഢിനെ അവർ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2018 -ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചും അദ്ദേഹം ജനങ്ങളെ ഒർമ്മിപ്പിച്ചു.

ഛത്തീസ്ഗഢിൽ മദ്യനിരോധനം നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ല. ഇതുവഴി സംസ്ഥാനത്തെ സ്ത്രീകളെ കോൺഗ്രസ് സർക്കാർ വഞ്ചിച്ചുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ മദ്യ അഴിമതിയാണ് അവർ നടത്തിയത്. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിൽ അഴിമതി പണം കുമിഞ്ഞു കൂടിയെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ ഛത്തീസ്ഗഢ് കോൺഗ്രസിന്റെ എടിഎമ്മായി മാറിയിരിക്കുന്നു. മദ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിൽ അഴിമതി നടന്നത്, അഴിമതി നടക്കാത്ത വകുപ്പുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ ദുർഭരണത്തിന്റെ മാതൃകയാണ്. അഴിമതിയുടെ കറപുരണ്ടവർ ഇന്ന് ഒന്നിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ ഐക്യ ശ്രമത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. റായ്പൂരിൽ 7,600 കോടി രൂപയുടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

Tags: PMO
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies