യൂട്യൂബിൽ സ്ക്രീൻ ലോക്ക് പരീക്ഷിക്കാനൊരുങ്ങി ഗൂഗിൾ. വീഡിയോ കണ്ടുകൊണ്ടിരിക്കവെ കൈ തട്ടി മാറുകയോ അല്ലെങ്കിൽ നിശ്ചലമാകുകയോ ചെയ്യുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് സ്ക്രീൻ ലോക്ക് സംവിധാനം പരീക്ഷിക്കുന്നത്. ഐഒഎസിലും ആൻഡ്രോയിഡിലും ഈ ഫീച്ചർ ലഭ്യമാകും. ഇപ്പോൾ ടെസ്റ്റിംഗിലുള്ള ഫീച്ചർ ലഭ്യമാകുക പ്രീമിയം മെമ്പേഴ്സിനാണ്.
ഫുൾ സ്ക്രീൻ മോഡിൽ വീഡിയോ കാണുമ്പോൾ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കുവാൻ സാധിക്കും. ഇത് ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ സ്ക്രീനിന്റെ മുകളിൽ ഇടത് കോണിലുള്ള ഗിയർ ഐക്കണിൽ ടാപ്പ് ചെയ്ത് ലോക്ക് സ്ക്രീൻ തിരഞ്ഞെടുക്കാനാകും. ഫീച്ചർ പരീക്ഷണത്തിലാണെങ്കിലും പ്രീമിയം അംഗങ്ങൾക്ക് ജൂലൈ 30 വരെയാകും ഫീച്ചർ ലഭ്യമാകുക.
അതേസമയം യൂട്യൂബിൽ വീഡിയോകൾ കാണുന്ന സമയത്ത് പരസ്യങ്ങൾ ആഡ് ബ്ലോക്കർ ഉപയോഗിച്ച് നീക്കം ചെയ്യരുതെന്ന നിർദ്ദേശം ഗൂഗിൾ പങ്കുവെച്ചിരുന്നു. ആഡ്ബ്ലോക്കർ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ഉപയോക്താക്കൾക്ക് കാണാവുന്ന വിഡീയോകളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. ആഡ് ബ്ലോക്കർ ഉപയോഗിക്കുകയാണെങ്കിൽ മൂന്ന് വീഡിയോകൾ മാത്രമാകും കാണുവാൻ സാധിക്കുക.















