മറ്റൊരു സിനിമയ്ക്ക് വേണ്ടി കാളവണ്ടി പഠിക്കാൻ പോയപ്പോൾ 'ജയിലർ' നഷ്ടമായി; ചില തിരക്കുകള്‍ കാരണം പലപ്പോഴും പല പ്രധാനപ്പെട്ട സിനിമകൾ നഷ്ടമാകാറുണ്ട്: ഹരീഷ് പേരടി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മറ്റൊരു സിനിമയ്‌ക്ക് വേണ്ടി കാളവണ്ടി പഠിക്കാൻ പോയപ്പോൾ ‘ജയിലർ’ നഷ്ടമായി; ചില തിരക്കുകള്‍ കാരണം പലപ്പോഴും പല പ്രധാനപ്പെട്ട സിനിമകൾ നഷ്ടമാകാറുണ്ട്: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 03:33 pm IST
Facebook
Twitter
WhatsAppTelegram

രജിനികാന്തിന്റെ ജയിലർ സിനിമയിൽ അവസരം നഷ്ടമായത് മലൈക്കോട്ടൈ വാലിബന് വേണ്ടി കാളവണ്ടി ഓടിച്ച് പഠിക്കാന്‍ പോകേണ്ടി വന്നതിനാലാണെന്ന് ഹരീഷ് പേരടി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹമാണ് രജനികാന്തിനൊപ്പം അഭിനയിക്കുക എന്നത്. അതുപോലെ തന്നെയാണ് ലിജോയെ പോലുള്ള ഒരു സംവിധായകന്‍ ഒരു കാര്യം പറയുമ്പോള്‍ ഒഴിവാക്കാതിരിക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ജയിലറിലെ അവസരം നഷ്ടമായതിനെക്കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്.

‘രജിനിസാറിന്റെ ജയിലര്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. മോഹന്‍ലാലും അതിലുണ്ട്. രജിനി സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എത്രയോ കാലങ്ങളായുള്ള എന്റെ ആഗ്രഹമാണ്. നെല്‍സനാണ് ജയിലറിന്റെ സംവിധായകന്‍. നെല്‍സണിന്റെ കൊലമാവ് കോകിലയില്‍ ഞാനായിരുന്നു പ്രധാന വില്ലനെ അവതരിപ്പിച്ചത്.

ജയിലറിലേക്ക് എന്നെ വിളിച്ച സമയത്ത്, ഞാന്‍ മലൈക്കോട്ടൈ വാലിബന് വേണ്ടി കാളവണ്ടി ഓടിച്ച് പഠിക്കാന്‍ വേണ്ടി പോവുകയായിരുന്നു. അത് ലിജോ പ്രത്യേകം പറഞ്ഞതായിരുന്നു. കാളകളെ ഒന്നു മെരുക്കാനും, അത് ഓടിച്ച് പഠിക്കാനും വരണമെന്ന്. ലിജോയുടെ നിര്‍ദേശാനുസരണം ഞാന്‍ അതിന് ജോയിന്‍ ചെയ്യാന്‍ പോകുമ്പോഴാണ് ജയിലറിന് വേണ്ടിയുള്ള വിളിവരുന്നത്. ഞാന്‍ അവരോട് ഇക്കാര്യങ്ങള്‍ പറഞ്ഞു.

എന്റെ വലിയ ആഗ്രമാണ് രജനിസാറിന്റെ കൂടെ അഭിനയിക്കുക എന്നതും. പക്ഷെ ലിജോയെ പോലുള്ള ഒരു സംവിധായകന്‍ ഒരു കാര്യം പറയുമ്പോള്‍ തീര്‍ച്ചയായും അതിന് പോകണമെന്നാണ് ജയിലറിന്റെ ടീമിന്റെ ഭാഗത്ത് നിന്നും പറഞ്ഞത്. അത്രയും പ്രധാനപ്പെട്ടത് കൊണ്ടാണ് ഒരു സംവിധായകന്‍ അത് ആവശ്യപ്പെടുന്നത് എന്നും അവര്‍ പറഞ്ഞു.

ഇങ്ങനെയുള്ള ചില തിരക്കുകള്‍ കാരണം പലപ്പോഴും പല പ്രധാനപ്പെട്ട സിനിമകളും നഷ്ടപ്പെടാറുണ്ട്. അത് സ്വാഭാവികമാണ്, സിനിമയുടെ ഭാഗമാണ്, എനിക്ക് മാത്രമല്ല, പലര്‍ക്കും അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. അങ്ങനെയേ അതിനെ കാണാന്‍ കഴിയൂ. രജിനി സാറിനെ ഞാന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഇനിയും അവസരം വരുമെന്നാണ് ഞാന്‍ കരുതുന്നത്.’- ഹരീഷ് പേരടി പറഞ്ഞു.

Tags: JailerSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies