മലപ്പുറം: വിമാനത്താവളം വഴി സ്വർണക്കടത്ത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കണ്ണൂർ സ്വദേശി അബ്ദുറഹിമാനെ പോലീസ് അറസ്റ്റ് ചെയ്തു. 1,079 ഗ്രാം സ്വർണമാണ് ഇയാൾ ശരീരത്തിനുള്ളിൽ ക്യാപ്സ്യൂളായി കടത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്.
കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് ഈ വർഷം പോലീസ് പിടികൂടുന്ന 25-ാമത്തെ സ്വർണക്കടത്ത് കേസാണിത്. അടുത്തിടെ 55 ലക്ഷം രൂപ വിലമതിക്കുന്ന 927 ഗ്രാം സ്വർണവുമായി യാത്രക്കാരനെ പിടികൂടിയിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലയാണ് അറസ്റ്റിലായത്. ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സ്വർണമിശ്രിതം ക്യാപ്സ്യൂളായി ഒളിപ്പിച്ചതായി കണ്ടെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളായാണ് സ്വർണം ഒളിപ്പിച്ചത്.
Comments