ടീച്ചർക്കെതിരെ പരാതി നൽകി ഏഴാം ക്ലാസ് വിദ്യാർത്ഥികൽ.പരാതിയുടെ ചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളക്കടലാസിലെഴുതിയ പരാതിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ഉപയോക്താക്കൾ ഏറ്റെടുത്തത്.
‘ഗയിസ്, എന്റെ അച്ഛന് അൽപം മുൻപ് കിട്ടിയ ‘പരാതി കത്ത്’, എനിക്ക് ശ്വാസം മുട്ടുന്നുവെന്ന കുറിപ്പോടെയാണ് കത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്കൂളിന്റെ പേരോ കുട്ടികളുടെ പേരോ കത്തിൽ പരാമർശിച്ചിട്ടില്ല. ഏഴ് ഡിയിലെ വിദ്യാർത്ഥികളാണ് പരാതി നൽകിയിരിക്കുന്നത്. മിസിസ് ഹാഷിനെതിരെയാണ് വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരിക്കുന്നത്. നിറയെ വെട്ടി തിരുത്തലുകളാണ് കത്തിൽ. ‘അവർക്ക് തീരെ മര്യാദയില്ല ‘മണ്ടൻ’ എന്ന വാക്ക് വെട്ടിയ ശേഷമാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. എല്ലാവരോടും വളരെ ദേഷ്യപ്പെടുന്നു, കളിയാക്കുന്നു -‘ചിരി’ എന്ന വാക്ക് വെട്ടി എഴുതിയത്. എല്ലാ ആൺകുട്ടികളോടും ചീത്ത പറയുന്നു. തമിഴിൽ അൺപാർലമെൻററി വാക്കുകൾ ഉപയോഗിക്കുന്നു.’ പരാതിയുടെ ഏതാണ്ട് താഴെയായി ‘ഒപ്പ്’ എന്ന് എഴുതിയിട്ടുണ്ട്. കത്തിന്റെ പ്രധാന ഭാഗത്തിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലം മുഴുവനും പല വിദ്യാർത്ഥികൾ ഒപ്പിട്ട് നിറച്ചിരിക്കുകയാണ്.
Guys, my dad just got a “complain letter”
I’m wheezing 😭😭😭😭 pic.twitter.com/YRNdII0jrz— ullubudi (@jupiter_vaazhga) July 6, 2023
“>
ഞെടിയിടയിലാണ് പരാതി കത്ത് ട്വിറ്ററിൽ പ്രചരിച്ചത്. പലരും തങ്ങളുടെ കുട്ടിക്കാലത്തേക്കും പഠനക്കാലത്തേക്കുമൊക്കെ പോയതായി കമന്റ് ചെയ്തിരിക്കുന്നു. പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയാൻ അതിയായ മോഹമുണ്ടെന്ന് ഒരാൾ കുറിച്ചു. അത്രമേൽ സഹിക്കാൻ കഴിയാതെ വന്നപ്പോഴാകും കുട്ടികൾ ഇത്തരമൊരു കത്ത് എഴുതിയിട്ടുണ്ടാവുകയെന്ന് മറ്റൊരാൾ കുറിച്ചു. ക്ലാസിൽ അസഭ്യവാക്കുകൾ ഉപയോഗിക്കുന്ന അദ്ധ്യാപിക പഠിപ്പിക്കുന്ന കുട്ടികൾ വിദ്യാഭ്യാസ കാലം കഴിഞ്ഞിറങ്ങുമ്പോൾ എന്താണ് പഠിക്കുക എന്നതിനെ കുറിച്ചുള്ള ആശങ്ക മറ്റൊരു ഉപയോക്താവ് പങ്കുവെച്ചു.
Comments