ഓൺലൈനായി പണം അയച്ചത് മാറിപ്പോയോ?? വിഷമിക്കേണ്ട പരിഹാരം ഇവിടെയുണ്ട്; ഇത്രമാത്രം ചെയ്യൂ, പണം തിരികെ എടുക്കൂ!
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓൺലൈനായി പണം അയച്ചത് മാറിപ്പോയോ?? വിഷമിക്കേണ്ട പരിഹാരം ഇവിടെയുണ്ട്; ഇത്രമാത്രം ചെയ്യൂ, പണം തിരികെ എടുക്കൂ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 06:25 pm IST
Facebook
Twitter
WhatsAppTelegram

ഏറെ സുരക്ഷിതമായ പേയ്‌മെന്റ് രീതിയാണ് യൂണിഫേഡ് പേയ്‌മെന്റ് ഇൻർഫേസ് എന്നറിയപ്പെടുന്ന യുപിഐ. എന്നിരുന്നാലും ചിലപ്പോൾ പിശകുകൾ കാരണം പണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. പലപ്പോഴും തെറ്റായ യുപിഐ ഐഡി നൽകി പണം മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ അയക്കാറുണ്ട്. ഈ സാഹചര്യങ്ങളിൽ പണം നഷ്ടമായെന്ന് കരുതി സങ്കടപ്പെടാറാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമുണ്ടെന്ന് കാര്യം എത്രപേർക്കറിയാം?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനായി ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം നഷ്ടമായാൽ ആദ്യം പേയ്‌മെന്റ് സംവിധാനത്തിലാണ്  പരാതി സമർപ്പിക്കേണ്ടത്. പേടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ സ്ഥാപനങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ഓഫീസുകൾ വഴി റീഫണ്ടിന് അഭ്യർത്ഥിക്കാവുന്നതാണ്. ഇടപാട് വിശദാംശങ്ങൾ പങ്കുവെച്ച് ബാങ്കിലും പരാതി നൽകേണ്ടതുണ്ട്. പണം തെറ്റായി നൽകിയാൽ പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പണം തിരികെ നൽകണമെന്നാണ് ആർബിഐ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്. ഇടപാട് നടന്ന് മൂന്ന് ദിവസത്തിനുള്ളിൽ പരാതി നൽകാൻ ഉപയോക്താവിന് കഴിയണം.

18001201740 എന്ന നമ്പറിൽ വിളിച്ച് പരാതി നൽകാവുന്നതാണ്. ഇതിന് ശേഷം ബന്ധപ്പെട്ട ബാങ്കിൽ പോയി എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ഫോം പൂരിപ്പിച്ച് നൽകണം. ബാങ്ക് സഹായിക്കാൻ വിസമ്മതിച്ചാൽ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാൻ എന്നറിയപ്പെടുന്ന മുതിർന്ന വ്യക്തിയ്‌ക്ക് പരാതി സമർപ്പിക്കാവുന്നതാണ്. ആർബിഐ നിയോഗിച്ചിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്‌സ്മാൻ. യുപിഐ, ക്യുആർ കോഡ്, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെയുള്ള ഇടപാടുകൾക്കായുള്ള ആർബിഐ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് തോന്നിയാൽ ഉപയോക്താവിന് ഇവിടെ പരാതിപ്പെടാം. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ഫണ്ട് അയച്ചാലും ഓംബുഡ്‌സ്മാനോട് പരാതിപ്പെടാം.

ചാടികയറി ഓൺലൈൻ ഇടപാടുകൾ നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വീകർത്താവിന്റെ യുപിഐ ഐഡി, ഫോൺ നമ്പർ, കൈമാറ്റം ചെയ്യപ്പെടുന്ന തുക, അയക്കുന്ന ആളുടെ അക്കൗണ്ടിന്റെ യുപിഐ പിൻ എന്നിവ നൽകുമ്പോൾ ശ്രദ്ധിക്കണം. ഇവയിൽ ഏതെങ്കിലും തെറ്റിയാൽ വലിയ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് തെറ്റുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Tags:
Share
Tweet
SendShare

More News from this section

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങൾ അണിനിരക്കും, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies