പാലക്കാട്: മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ചൊവ്വ പര്യവേഷണ പേടകം ഉൾപ്പെടെ ശ്രദ്ധേയമായ പല റോക്കറ്റുകൾക്കും ബഹിരാകാശക്കുതിപ്പിനാവശ്യമായ ഇന്ധനം നിർമ്മിച്ചു നൽകിയത് വെങ്കിടകൃഷ്ണനായിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഐഎസ്ആർഒയിൽ നിന്നും വിരമിച്ചതിന് ശേഷം വീട്ടു വളപ്പിൽ റോക്കറ്റുകൾക്കാവശ്യമായ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചു. മുന്നൂർക്കോട്ടെ വീട്ടുവളപ്പിൽ ചെറിയ ഷെഡ്ഡ് കെട്ടിയായിരുന്നു ഇന്ധന നിർമ്മാണം. 20-ലധികം റോക്കറ്റുകൾക്ക് ഇന്ധനം നിർമ്മിച്ചു നൽകിയിട്ടുണ്ട്. പ്രതിരോധ ആവശ്യങ്ങൾക്കായും അദ്ദേഹം ഉൽപന്നങ്ങൾ നിർമ്മിച്ചു നൽകിയിരുന്നു.
Comments