മക്കളുടെ തല മുണ്ഡനം ചെയ്തു; ഹിന്ദു ആചാര പ്രകാരം ചടങ്ങിന് പിന്നിലെ വിശ്വാസമിത്; വിശദമാക്കി നടി പ്രീതി സിന്റ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മക്കളുടെ തല മുണ്ഡനം ചെയ്തു; ഹിന്ദു ആചാര പ്രകാരം ചടങ്ങിന് പിന്നിലെ വിശ്വാസമിത്; വിശദമാക്കി നടി പ്രീതി സിന്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 11:49 am IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരം പ്രീതി സിന്റ തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ പതിവായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെ താരം ഇന്ത്യയിലെത്തിയതും ഷിംലയിലെ ഹതേശ്വരി മാതാ ക്ഷേത്രത്തിൽ കുഞ്ഞുങ്ങളുമായി ദർശനം നടത്തിയതിന്റെയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു പ്രീതി സിന്റ കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയത്. വിവാഹ ശേഷം ലോസ് ആഞ്ചലസിൽ സ്ഥിരതാമസമാണ് താരം. ഇപ്പോഴിതാ തന്റെ ഇരട്ടക്കുട്ടികളുടെ തല മുണ്ഡനം ചെയ്ത ചടങ്ങിന്റെ വിശേഷങ്ങളാണ് നടി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

ഹിന്ദു ആചാരപ്രകാരം കുഞ്ഞുങ്ങളുടെ തല മൊട്ടയടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു പ്രീതി സിന്റ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. കുട്ടികളുടെ തല ആദ്യമായി മൊട്ടയടിക്കുന്നത് ഹിന്ദുവിശ്വാസ പ്രകാരം ഏറെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. ഭൂതകാലത്തിൽ നിന്നും സ്വതന്ത്രമാകുക എന്ന ആശയമാണ് തല മുണ്ഡനം ചെയ്യുന്ന ചടങ്ങിലൂടെ സംവദിക്കപ്പെടുന്നതെന്ന് പ്രീതി സിന്റ പറഞ്ഞു. മുൻജന്മങ്ങളിലെ ഓർമ്മകൾ അകറ്റി മനസിനെ ശുദ്ധീകരിക്കുക എന്ന കാഴ്ചപ്പാടും ചടങ്ങിന് പിന്നിലുണ്ടെന്ന് നടി പറയുന്നു. തന്‌റെ മക്കളായ ജയിയും, ജിയയും ഇപ്പോൾ അവരുടെ തല മുണ്ഡനം ചെയ്യൽ പൂർത്തിയാക്കിയെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വളരെ പെട്ടെന്നാണ് താരത്തിന്റെ കുറിപ്പ് വൈറലായത്. നടൻ ബോബി ഡിയോൾ ഉൾപ്പടെ കുറിപ്പിനോട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

വിദേശ പൗരനായ ജീൻ ഗുഡിനഫിനെയാണ് പ്രീതി സിന്റ വിവാഹം കഴിച്ചത്. 2016ലായിരുന്നു വിവാഹം. ലോസ് ആഞ്ചലസിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹ ചടങ്ങുകൾ നടന്നത്. തുടർന്ന് അഞ്ച് വർഷത്തിന് ശേഷം ദമ്പതികൾ മാതാപിതാക്കളായി. 2021ൽ സറഗസിയിലൂടെയായിരുന്നു മക്കളുടെ ജനനം.

Tags: twinspreity zinta
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies