ഒരുപാട് പേർ മത്സരിച്ച് പുകഴ്ത്തിയ മനുഷ്യനിൽ നിന്ന് എനിക്കുണ്ടായ അവഗണനയോർത്ത് ഞാൻ പൊട്ടിക്കരഞ്ഞു; ആരില്ലെങ്കിലും എന്റെ വല്യേട്ടനായ സുരേഷ് ഗോപി എനിക്കുണ്ട്; ആ കോഹിനൂർ ഉള്ളപ്പോൾ എനിക്കെന്തിനാണ് മറ്റുള്ളവർ: ലക്ഷ്മി പ്രിയ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരുപാട് പേർ മത്സരിച്ച് പുകഴ്‌ത്തിയ മനുഷ്യനിൽ നിന്ന് എനിക്കുണ്ടായ അവഗണനയോർത്ത് ഞാൻ പൊട്ടിക്കരഞ്ഞു; ആരില്ലെങ്കിലും എന്റെ വല്യേട്ടനായ സുരേഷ് ഗോപി എനിക്കുണ്ട്; ആ കോഹിനൂർ ഉള്ളപ്പോൾ എനിക്കെന്തിനാണ് മറ്റുള്ളവർ: ലക്ഷ്മി പ്രിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 09:44 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി ലക്ഷ്മി പ്രിയ. സിനിമ, സീരിയൽ മേഖലകളിൽ തന്റേതായ ഒരിടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അടുത്തിടെയായി സിനിമകളിൽ ലക്ഷ്മി പ്രിയയുടെ സാന്നിധ്യം കുറഞ്ഞത് പലരെയും ദുഃഖത്തിലാഴ്‌ത്തിയിട്ടുണ്ട്. എന്നാൽ, സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് താരം. അതിനാൽ തന്നെ തന്റെ സന്തോഷങ്ങളും ദുഃഖങ്ങളും ആരാധകരുമായി ലക്ഷ്മി പ്രിയ പങ്കുവെയ്‌ക്കാറുമുണ്ട്. ഇപ്പോഴിതാ, ലക്ഷ്മി പ്രിയ പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ചയാവുന്നത്.

നാല് വർഷത്തോളമായി ഉള്ളിൽ അടക്കി പിടിച്ചിരിക്കുന്ന ദുഃഖമാണ് താരം തുറന്നെഴുതിയിരിക്കുന്നത്. ഒരേ തൊഴിലെടുത്ത് ജീവിക്കുന്ന സഹപ്രവർത്തകൻ തന്നെ മാറ്റി നിർത്തിയതിന്റെ വേദനയാണ് ലക്ഷ്മി പ്രിയ പങ്കുവെച്ചിരിക്കുന്നത്. പലർക്കും വഴികാട്ടിയും വഴി വിളക്കുമായ ഒരാളാണ് തന്നെ തിരസ്കരിച്ചതെന്നും അത് തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും താരം പറയുന്നു. ആര് കൂടെയില്ലെങ്കിലും തന്റെ വല്യേട്ടനായ സുരേഷ് ​ഗോപി കൂടെ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ കുറിച്ചു.

ലക്ഷ്മി പ്രിയ പങ്കുവെച്ച കുറിപ്പ്,

ജീവിതത്തിൽ ഒരേ വ്യക്തിയിൽ നിന്ന് പലർക്കും പലവിധ അനുഭവങ്ങൾ ആയിരിക്കും ലഭിച്ചിട്ടുണ്ടാകുക. ചിലർക്ക് വഴികാട്ടിയും, വഴി വിളക്കും, കൈത്താങ്ങും, ജീവിതം മുഴുവൻ മാറ്റി മറിച്ചവരും ഒക്കെ ആയിരിക്കും. എന്നാൽ മറ്റൊരുവന് അവരിൽ നിന്നുണ്ടായ തിരസ്ക്കാരം വളരെ വലുതായിരിക്കും. ഒന്ന് കാണാൻ മണിക്കൂറുകളോളം കാത്തിരിക്കുകയും അവർ ഒരു ചെറുവിരൽ നീട്ടിത്തന്നാൽ നമ്മുടെ ജീവിതത്തിന്റെ പടി ഒന്നുകൂടി ഉഷാറാവുകയും ഒക്കെ ചെയ്തേക്കാം. എന്തുകൊണ്ടായിരിക്കും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അവർ പോകുന്നത് എന്നും എന്തുകൊണ്ടാണ് വലിയവനിൽ നിന്നും ഒരേ സമൂഹത്തിലെ ഒരേ തൊഴിലെടുത്തു ജീവിക്കുന്ന മനുഷ്യർക്ക് രണ്ടു തരം അനുഭവങ്ങൾ ഉണ്ടാകുന്നത് എന്നും എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ആരാണ് ഒരുവനെ വലിയവനും ചെറിയവനുമാക്കുന്നത്?

ഒരു വ്യക്തിയെ കുറേ മനുഷ്യർ വേദിയിൽ ഒരുപാട്  മത്സരിച്ചു പുകഴ്‌ത്തി പറഞ്ഞപ്പോൾ  അവർക്ക് അദ്ദേഹം വഴിയുണ്ടായ നന്മയും അദ്ദേഹത്തിന്റെ ഹൃദയ വിശാലതയുമോർത്ത് ഒരേ സമയം എന്റെ ഹൃദയം നിറഞ്ഞ് കണ്ണുകൾ തുളുമ്പി ഒഴുകുകയും അതേ മനുഷ്യനിൽ നിന്ന് എനിക്കുണ്ടായ  അവഗണനയും തിരസ്‌കാരത്തിന്റെ കൂരമ്പും ഓർത്ത് ഞാൻ പൊട്ടിക്കരയുകയും ചെയ്തു. എനിക്ക് പരാതികളില്ല, ആവശ്യങ്ങളുമില്ല. അവരൊക്കെ വിചാരിക്കുന്ന ജീവിതം അല്ല ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ലോകത്തിലെ മഹാറാണിയാണ് ഞാൻ. എത്ര കെടുത്തി കളയാൻ നോക്കിയാലും എരിഞ്ഞു കത്തുന്ന ദീപപ്രഭ എന്നിലുണ്ട്. അത്ര വലിയ സേവിങ്സ് ഒന്നുമില്ലെങ്കിലും എനിക്ക് വീടുകളുണ്ട്, കാറുകൾ ഉണ്ട്. അസുഖം വരുമ്പോൾ ഏറ്റവും നല്ല ഹോസ്പിറ്റലിൽ പോകാൻ കഴിയുന്നുണ്ട്. കൊച്ചിയിലെ ഏറ്റവും നല്ല സ്കൂളിൽ എന്റെ മകളെ പഠിപ്പിക്കാൻ കഴിയുന്നുണ്ട്.

ജീവിതം ഒരിക്കലും പുഷ്പാലങ്കൃത രഥമായിരുന്നില്ല. ഇതുപോലെ ഒരുപാട് പേരുടെ അവഗണനകളിൽ നിന്നും തിരസ്‌കാരങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ടും ഉണ്ടാക്കിയത് തന്നെയാണ്. ഇനിയും വളരണം, വളർന്ന് വലുതാകണ. എന്റെ ഒരു കാര്യത്തിന് ഇവരെയൊക്കെ ഞാൻ വിളിച്ചാൽ വരുന്ന രീതിയിൽ അല്ലെങ്കിൽ വിളിച്ചാൽ ഫോൺ എടുക്കുകയെങ്കിലും ചെയ്യുന്ന രീതിയിൽ എനിക്ക് വളരണം. വന്നില്ലെങ്കിലും അവർക്ക് മുന്നിൽ എനിക്ക് കാണിച്ചു കൊടുക്കണം ഞാൻ ഇന്നതൊക്കെ ആയിരുന്നു എന്ന്. പിന്നെ ഒരു കുഞ്ഞ് കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. കിട്ടാത്ത ഒന്നിനെയും ഓർത്ത് എനിക്ക് ദുഃഖമില്ല. ജീവിതത്തിൽ ഏറെ അഭിമാനം നൽകുന്ന ഒരു കോഹിനൂർ രത്നത്തിന്റെ പ്രഭയ്‌ക്ക് നിങ്ങൾക്ക് എന്നത് പോലെ ഒരു ചെറിയ അവകാശിയാണ് ഞാനും. 

എന്റെ വല്യേട്ടൻ. എന്റെ സുരേഷേട്ടൻ. സുരേഷ് ഗോപി. എന്റെ ചേട്ടന്റെ അനിയത്തി ആയിരിക്കുന്നതും ഈ ലോകത്തിൽ എപ്പോഴും ഏതു സമയത്തും എനിക്ക് ഒരാവശ്യം വന്നാൽ എന്റെ ചേട്ടനും കുടുംബവും( രാധിക ചേച്ചിയും, മക്കളും സുഭാഷേട്ടനും, സുനിലേട്ടനും ഉൾപ്പെടെ) എന്നെ സഹായിക്കും എന്നുറപ്പുള്ള ആ കോഹിനൂർ ഉള്ളപ്പോ എനിക്കെന്തിനാണ് മറ്റുള്ളവർ? ഇപ്പോഴും കണ്ണ് നിറഞ്ഞു തുളുമ്പി. അതുപക്ഷേ ആനന്ദക്കണ്ണീരാണ്. ഷെൽഫിൽ നിരത്തി വച്ചിരിക്കുന്ന പുരസ്‌കാരങ്ങളുടെ എണ്ണമല്ല സഹജീവികളെ വലുപ്പചെറുപ്പമില്ലാതെ ചേർത്തു പിടിയ്‌ക്കുമ്പോഴാണ് മനുഷ്യൻ വലിയവനാകുന്നത്. നാല് കൊല്ലമായി എഴുതാൻ വിചാരിച്ചിട്ട് പോസ്റ്റിട്ട് ശ്രദ്ധയിൽ പെടുത്തണ്ട എന്ന തീരുമാനത്തിൽ മനസ്സിന്റെ കോണിലേക്ക് കൂട്ടിയിട്ടതാണ്. മനസ്സിലിരുന്ന് വിങ്ങുന്ന വ്രണത്തിന്റെ വേദന തീക്ഷ്‌ണമായപ്പോൾ എഴുതാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരാളെയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്‌. എന്റെ വേദന ഒളിപ്പിക്കാൻ കഴിയാത്തത് കൊണ്ട് മാത്രം. ഇതെഴുതേണ്ടി വന്നതിൽ ക്ഷമ പറയുന്നു എന്ന് ലക്ഷ്മിപ്രിയ പറയുന്നു. 

Tags: Suresh GopiLakshmi Priya
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies