മലയാളികളുടെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇവരുടെ മകൾ മഹാലക്ഷ്മിയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.
വിവാഹത്തിന് ശേഷം കാവ്യാ മാധവൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്ന് മക്കളുടെ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ചേച്ചി മീനാക്ഷിയെയും പൊതുവേദികളിൽ അപൂർവമായി മാത്രമേ മാത്രമേ കാണാറുള്ളൂ.
മഹാലക്ഷ്മിയും കാവ്യയും ഇപ്പോൾ ചെന്നൈയിലാണ് താമസം. കാവ്യയും ദിലീപും ചേർന്ന് മകളെ യുകെജിയിൽ ചേർക്കുന്ന ആദ്യ ദിനത്തിന്റെ വീഡിയോയും നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ, മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്കൂളിലെയും വീട്ടിലെയും മാമാട്ടിക്കുട്ടിയുടെ വികൃതിയെക്കുറിച്ചാണ് ദിലീപ് പറയുന്നത്.
‘മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്. രണ്ടു ദിവസം ഷൂട്ട് ഒക്കെ കഴിഞ്ഞ് ലേറ്റ് ആയിട്ടാണ് ഞാൻ ഉറങ്ങിയത്. അവൾ യുകെജിയിൽ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകുന്നതിനു മുൻപേ വിളിച്ചിട്ടുണ്ടായിരുന്നു ഞാൻ ഫോൺ എടുത്തില്ല. ഉറങ്ങി എണീറ്റ് ഫോണിൽ നോക്കുമ്പോൾ ഒരു വോയ്‌സ് നോട്ട് അയച്ചേക്കുന്നു. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ… അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ. ഇനി അച്ഛൻ വിളിക്കും നമ്മൾ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.’- ദിലീപ് പറഞ്ഞു.















