ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമ കണ്ടവർ ആരും തന്നെ ജോസൂട്ടി-റോസ് എന്നീ കഥാപാത്രങ്ങളെ മറക്കുവാൻ ഇടയില്ല. മികച്ച അവസരങ്ങളാണ് ചിത്രത്തിന് ശേഷം ജ്യോതിയെ തേടി എത്തിയത്. എന്നാൽ വിവാഹശേഷം താരം സിനിമാ ജീവിതത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. മികച്ച അവസരങ്ങൾ ലഭിച്ചാൽ തിരികെയെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ജ്യോതി കൃഷ്ണ പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്.
ഇപ്പോഴിതാ നീണ്ട ഇടവേളയ്‌ക്ക് ശേഷം ദിലീപിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. റോസിന് ജോസൂട്ടിയെ തിരിച്ചു കിട്ടിയേ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം വൈറലായത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
എന്നാലും ഞങ്ങളുടെ ജോസൂട്ടിയെ ഇട്ടേച്ച് പോയിട്ട് വീണ്ടും കൂട്ട് കൂടാൻ വന്നേക്കുവാണോ, ലെ ജോസൂട്ടി പോരുന്നോ എന്റെ കൂടെ, അടുത്ത സ്‌റ്റോപ്പിൽ ഇറക്കി വിടാം തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.















