വയനാട്: വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല സ്വദേശി സിനാനിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തുവെച്ച് വിദ്യാർത്ഥി ഉറങ്ങുന്നതിനിടെ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഫോൺ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.
ശബ്ദം കേട്ട് സിനാൻ ഉണർന്നപ്പോഴാണ് ഫോൺ തകർന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ഫോണിൽ നിന്ന് വീണ്ടും ശബ്ദം കേട്ടപ്പോൾ ഉടൻ വലിച്ചെറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. റെഡ്മി നോട്ട് 7 പ്രോ ഫോണാണ് പൊട്ടിത്തെറിച്ചത്. രണ്ട് വർഷം മുൻപായിരുന്നു ഫോൺ വാങ്ങിയതെന്ന് വിദ്യാർത്ഥി പറയുന്നു.
ഇതിന് മുൻപ് തൃശൂരിലും കോഴിക്കോട്ടും മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചിരുന്നു. തൃശൂരിൽ 76-കാരന്റെ പോക്കറ്റിൽ കിടിന്ന ഫോണായിരുന്നു പൊട്ടിത്തെറിച്ചത്.
Comments