പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് മൗനം; സർക്കാർ ഒന്നും ചെയ്തില്ല : കടന്നാക്രമിച്ച് രവിശങ്കർ പ്രസാദ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് മൗനം; സർക്കാർ ഒന്നും ചെയ്തില്ല : കടന്നാക്രമിച്ച് രവിശങ്കർ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 08:18 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നടന്ന അക്രമങ്ങളിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് മൗനമാണെന്ന് ബിജെപി എം.പി രവിശങ്കർ പ്രസാദ്. സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി നാലംഗ പാർട്ടി അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതി അദ്ധ്യക്ഷനാണ് രവിശങ്കർ പ്രസാദ്. സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളിൽ മുഖ്യമന്ത്രി മമത ജനാധിപത്യത്തെ നാണം കെടുത്തിയിരിക്കുകയാണെന്ന് രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ബംഗാൾ രാഷ്‌ട്രീയത്തിലെ മമതയുടെ വളർച്ചയെങ്ങനെയായിരുന്നുവെന്ന് രവിശങ്കർ പ്രസാദ് മമതയെ ഓർമ്മിപ്പിച്ചു. ക്രൂരമായ ഇടതുപക്ഷ ഭരണത്തിനെതിരെ പോരാടിയങ്കിലും മമതയുടെ രാഷ്‌ട്രീയം ഇടതുപക്ഷത്തേക്കാൾ വികലമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങളുടെ രാഷ്‌ട്രീയം അതിക്രമങ്ങൾ നിറഞ്ഞതായതെന്നും അക്രമങ്ങളിൽ മമത ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൽ സുപ്രീം കോടതി പോലും ഉത്കണ്ഠ പ്രകടിപ്പിച്ചുവെന്നും ഓരോ തിരഞ്ഞെടുപ്പിലും കോടതി ഇടപെടണ്ട സ്ഥിതിയാണ് ബംഗാളിലെന്നും അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്തി. താൻ ബീഹാറിൽ നിന്നുള്ളയാളാണ്. തന്റെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സമാധാനപരമായ രീതിയിലാണ് നടക്കുന്നത്. ബംഗാളിൽ വോട്ടെണ്ണൽ ദിവസവും കൊലപാതകം അടക്കം റിപ്പോർട്ട് ചെയ്തുവെന്നും ജനാധിപത്യത്തിന് തലകുനിക്കേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും നിതീഷ് കുമാറും അവസരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപി എം.പി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിജെപിയുടെ പ്രകോപന സമിതിയാണെന്നായിരുന്നു മമതയുടെ വാദം. അക്രമങ്ങളിൽ ഏർപ്പെട്ടവർ ശിക്ഷിക്കപ്പെടുമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്നും മമത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി നേതാക്കൾ തന്നെ അധിക്ഷേപിക്കുകയാണ്. പിന്നെയെങ്ങനെ ബിജെപിക്കെതിരായ പോരാട്ടത്തിൽ ദേശീയ തലത്തിൽ കോൺഗ്രസിനെ പിന്തുണക്കുമെന്നും മമത ചോദിച്ചു. അതേസമയം, വ്യാപകമായ അക്രമങ്ങളാണ് ബംഗാൾ തിരഞ്ഞെടുപ്പിൽ നടന്നത്. ബാലറ്റുപ്പെട്ടികൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് ജില്ലകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണൽ ദിനവും അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags: BJPravisankar prasadWEST BENGAL ELECTIONTMC
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies