കാര്യം മീനൊക്കെ കഴിക്കാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. പക്ഷേ മീനിന്റെ മണം മാത്രം സഹിക്കാൻ കഴിയില്ല അല്ലേ. എല്ലാ മീനുകൾക്കും നാറ്റമുണ്ടെങ്കിലും മത്തിയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. കത്തിയിലും, പാകം ചെയ്യുമ്പോൾ ഇടുന്ന വസ്ത്രത്തിലും അടുക്കളയിലും എന്തിന് വീട്ടിലകെ വ്യാപിക്കുന്ന മീൻ മണം അസഹനീയമെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ആ മീൻ മണത്തെ ഇനി ഭയക്കേണ്ടതില്ല. മൂക്കുപൊത്തുന്ന മീൻ നാറ്റത്തെ അകറ്റാൻ ഇതാ ചില വഴികൾ.
ആദ്യത്തെ കുറുക്കുവഴിയാണ് വിനാഗിരിയും വെള്ളവും. മീൻ പാകം ചെയ്യുമ്പോൾ പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വിനാഗിരി ചേർക്കുക. വെള്ളം നന്നായി തിളച്ച് വരുമ്പോൾ അത് പുറപ്പെടുവിക്കുന്ന നീരാവിയും ദുർഗന്ധവും കുറയ്ക്കാൻ സഹായകമാണ്. മീൻ വൃത്തിയാക്കിയ ശേഷം കൈകളിലും വൃത്തിയാക്കാൻ ഉപയോഗിച്ച കത്തിയിലും പാത്രങ്ങളിലും വിനാഗിരി പുരട്ടി കഴുകി കളയാവുന്നതാണ്.
കാപ്പിപ്പൊടിയും മീനിന്റെ ദുർഗന്ധത്തെ പമ്പ കടത്താൻ സഹായകമാണ്. ഒരു പാത്രത്തിൽ വിനാഗിരിയും കാപ്പിപ്പൊടിയും ചേർത്ത് കൗണ്ടർ ടോപ്പിൽ വെച്ചാൽ ദുർഗന്ധനം മാറാൻ സഹായിക്കും. വിനാഗിരി തിളപ്പിച്ച് വെള്ളത്തിൽ കറുവപ്പട്ട ചേർക്കുന്നതും നല്ലതാണ്. ഇതിനൊപ്പം എണ്ണയും ചേർക്കുന്നത് നല്ലതാണ്. ഇത് വീട്ടിലെ ദുർഗന്ധത്തെ ഒഴിവാക്കാനും സഹായിക്കും.
സുഗന്ധം പരക്കാനായി എയർ ഫ്രഷ്നർ ഉപയോഗിക്കാവുന്നതാണ്. മീൻ വറുത്ത ഉടനെ ഇത് ഉപയോഗിക്കരുത്. കുറച്ചുനേരം ഫാൻ ഓണാക്കി ഫ്രഷ്നർ ഉപയോഗിക്കാവുന്നതാണ്. ഈ ഗന്ധം ഫാനിലെ വായുവുമായി ചേർന്ന് വീടുമുഴുവൻ സുഗന്ധം പരത്തുന്നു. പുതിനയില കൈകളിൽ നിന്നും മീനിന്റെ ദുർഗന്ധം അകറ്റാവുന്നതാണ്. അത് കത്തിയിലെയും പാത്രത്തിലെയും ദുർഗന്ധമകറ്റാനുമുള്ള വിദ്യയാണ്.
Comments