ഇന്ത്യയ്ക്ക് പരമ്പര വിജയം, ബംഗ്ലാദേശിന് ആശ്വാസ ജയം, പരമ്പരയിൽ മിന്നി തിളങ്ങി മിന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയ്‌ക്ക് പരമ്പര വിജയം, ബംഗ്ലാദേശിന് ആശ്വാസ ജയം, പരമ്പരയിൽ മിന്നി തിളങ്ങി മിന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 04:44 pm IST
Facebook
Twitter
WhatsAppTelegram

മിർപൂർ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് ആശ്വാസ ജയം. പരമ്പര നേരത്തെ ഇന്ത്യ നേടിയതിനാൽ ഈ മത്സരത്തിന് പ്രസക്തിയില്ലായിരുന്നു. 102 റൺസ് വിജയം ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 4 വിക്കറ്റ് ശേഷിക്കെ വിജയിക്കുകയായിരുന്നു. ഷാമിമ സുൽത്താനയാണ് ബംഗ്ലാ നിരയിൽ മികച്ച പ്രകടനം നടത്തിയത്. ഇന്ത്യ പരാജയപ്പെട്ടെങ്കിലും രണ്ടുവിക്കറ്റ് നേടിയ മലയാളി താരം മിന്നുമണി ഇന്നും മികച്ച പ്രകടനം തുടർന്നു. പരമ്പരയിലുടനീളം അഞ്ചുവിക്കറ്റുകളാണ് അന്താരാഷ്‌ട്ര അരങ്ങേറ്റത്തിൽ താരം നേടിയത്. ഇന്ത്യ ഉയർത്തിയ 102 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 18-ാം ഓവറിൽ വിജയം കണ്ടെത്തുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതമെടുത്ത നിഗർ സുൽത്താന, റബേയ ഖാൻ, നഖിത അക്തർ എന്നിവർ ബംഗ്ലാദേശ് നിരയിൽ തിളങ്ങി. 41 പന്തിൽ 40 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജെമീമ റോഡ്രിഗസ്, യസ്തിക ഭാട്ടിക, ഷെഫാലി വർമ്മ എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. പത്തൊമ്പതാം ഓവറിൽ ക്രീസിലെത്തിയ മലയാളിതാരം മിന്നുമണി രണ്ട് പന്തിൽ ഒരു റണ്ണെടുത്തെങ്കിലും അവസാന ഓവറിൽ പുറത്തായി. തുടർച്ചയായ മൂന്നാം മത്സരത്തിലും മിന്നുമണിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടി. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്‌ത്തിയ മിന്നുമണി രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റും അഞ്ച് റൺസും നേടിയിരുന്നു. ഇതോടെ ആദ്യ രാജ്യന്തര പരമ്പരയിൽ തന്നെ മലയാളികളുടെ മിന്നു മണി 5 വിക്കറ്റുകൾ സ്വന്തം പേരിലെഴുതി ചേർത്തു. അതേസമയം ഇന്ത്യൻ താരം സ്മൃതി മന്ഥാനയുടെ 200-ാം അന്താരാഷ്‌ട്ര മത്സരമായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2 ജയത്തോടെ ഇന്ത്യ നേരത്തെ സ്വന്തമാക്കി.

 

Tags: bengladeshIndiaMINNU MANI
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies