വിവാഹം കഴിക്കാൻ ആരുമില്ലെന്ന പരാതിയുമായി യുവതി രംഗത്ത്. അവിവാഹിതയായതിൽ തനിക്ക് ദുഃഖമുണ്ടെന്ന് യുവതി പറയുന്നു. തനിക്കൊരു വരനെ കണ്ടെത്തുന്നയാൾക്ക് 5,000 ഡോളർ അതായത് 4,10,462 ലക്ഷം രൂപയാണ് യുവതി വാഗ്ദാനം നൽകുന്നത്. ലോസ് ഏഞ്ചൽസിലാണ് സംഭവം. 35 കാരിയായ അഭിഭാഷക ഈവ് ടില്ലി-കോൾസണാണ് വ്യത്യസ്തമായ വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് യുവതി തന്റെ ആവശ്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ടിക് ടോക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് യുവതി തന്റെ വിവാഹത്തെയും വാഗ്ദാനത്തെയും കുറിച്ച് പറഞ്ഞത്. ‘ഞാൻ വളരെ വിഷമത്തിലാണ് എനിക്കിതുവരെയും ഒരു വരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ എന്റെ ഭർത്താവിനെ കണ്ടെത്തി തരുന്നവർക്ക് 5,000 ഡോളർ ഞാൻ നൽകും. 20 വർഷത്തിനുള്ളിൽ ഞാൻ ഭർത്താവുമായി വേർപിരിയാനും സാധ്യതയുണ്ട്.
കൊറോണയ്‌ക്ക് ശേഷം, ഡേറ്റിംഗ് സംസ്കാരത്തിൽ വിചിത്രമായ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. പുരുഷൻമാർ നേരിട്ട് വരാറില്ല. എനിക്ക് ഉറപ്പുള്ള ഒരു ബന്ധമാണ് ആവശ്യം. 27 മുതൽ 40 വയസ്സ് വരെ പ്രായമുള്ള, 5-അടി- ഉയരമുള്ള നർമ്മബോധമുള്ള ഒരു പുരുഷനെയാണ് ഞാൻ തേടുന്നത്. എന്നെ വിവാഹം കഴിക്കുന്നയാൾ മയക്കുമരുന്ന് ഉപയോഗിക്കാൻ പാടില്ല. വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പുവെച്ചാൽ എനിക്ക് ഭർത്താവിനെ കണ്ടെത്തുന്നയാൾക്ക് പണം നൽകും.’- കോൾസൺ കുറിച്ചു.














