ഓസ്‌ട്രേലിയയിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അഴിഞ്ഞാട്ടം; ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസ്‌ട്രേലിയയിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അഴിഞ്ഞാട്ടം; ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 05:45 pm IST
Facebook
Twitter
WhatsAppTelegram

കാൻബെറ: ഖാലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ 23-കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ. ഇരുമ്പുവടി ഉപയോഗിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ സിഡ്‌നിയിലുള്ള മെറിലാൻഡ്‌സിലാണ് ആക്രമണമുണ്ടായത്.

പാർട്ട് ടൈം ജോലിക്ക് വേണ്ടി പോകുകയായിരുന്ന വിദ്യാർത്ഥിയെ ഖാലിസ്ഥാൻ അനുകൂലികൾ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഖാലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സംഘം ആക്രമണം നടത്തിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ജോലിയ്‌ക്ക് പോകുകയായിരുന്ന എന്റെ അടുത്തേക്ക് ഒരുസംഘം ആളുകൾ വന്നു. അവർ ബലം പ്രയോഗിച്ച് എന്നെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി, ഇരുമ്പുദണ്ഡ് കൊണ്ട് മർദ്ദിച്ചു. ഇതിനിടെ, ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് അക്രമികൾ ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അവർ പകർത്തി.’- പരിക്കേറ്റ വിദ്യാർത്ഥി ഓസ്ട്രേലിയൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഖാലിസ്ഥാനെതിരായി ഇനിയും സംസാരിച്ചാൽ ആക്രമണം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവർ പോയതെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.

‘ഇവിടെ തീവ്രവാദത്തിനോ അക്രമത്തിനോ സ്ഥാനമില്ല. സംഭവത്തിൽ ഞാൻ അധികാരികളുമായി ബന്ധപ്പെട്ടു, ഇതുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തും.’- സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മെറിലാൻഡ്സ് പാർലമെന്റ് അംഗം പറഞ്ഞു

മെൽബണിൽ ഖാലിസ്ഥാനി പ്രവർത്തകരും ഇന്ത്യൻ സമൂഹവും തമ്മിൽ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഖാലിസ്ഥാൻ വിഘടനവാദികളുടെ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെയും ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, ഓസ്‌ട്രേലിയൻ ഭരണകൂടത്തോട് അതിവേഗം നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. അക്രമം, തീവ്രവാദം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്ക് ഇടം നൽകുന്നതിൽ നിന്ന് സർക്കാരുകൾ മാറി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പല രാജ്യങ്ങളിലും ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു അരിന്ദം ബാഗ്ച്ചിയുടെ പ്രതികരണം.

Tags: australiaAttackkhalistanindian student
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies