മുതിർന്നവർ പറയുന്ന പല കാര്യങ്ങളും അന്ധവിശ്വാസങ്ങളുടെ കൂട്ടത്തിലാണ് പുതിയ തലമുറ വിലയിരുത്തുന്നത്. പണ്ട് പറഞ്ഞിരുന്ന ചില കാര്യങ്ങൾ വിശ്വാസത്തിന്റേയും ആചാരാനുഷ്ഠാനങ്ങളുടേയും അടിസ്ഥാനമായാണ് കാരണവന്മാര്‍ പറഞ്ഞ് വച്ചിരുന്നതെങ്കിലും ഇവയ്‌ക്ക് പലതിനും ശാസ്ത്രീയമായ കാര്യങ്ങളുണ്ട്.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കിടക്കയിൽ നിന്നും എഴുന്നേൽക്കുന്ന രീതി. ഒരാളുടെ രാവിലത്തെ പ്രവൃത്തി കണ്ടാൽ പറയുന്നതാണ് ഇന്ന് ഇടതുവശം വച്ചാണ് എഴുന്നേറ്റതെന്ന്. ഒരു നല്ല ദിവസം തുടങ്ങേണ്ടത് വലത് വശം വച്ചായിരിക്കണം. ഇത് പഴമക്കാർ വെറുതെ പറയുന്നതല്ല, ആരോഗ്യം കൂടെ കണക്കിലെടുത്ത് പറയുന്നതാണ്. കിടക്കയില്‍ നിന്നും വലത് വശം വച്ച് എഴുന്നേല്‍ക്കണമെന്നത് ആയുര്‍വേദവും മോഡേണ്‍ സയന്‍സും ഒരുപോലെ പറയുന്ന കാര്യമാണ്. ആയുര്‍വേദം പറയുന്നത് നമ്മുടെ ശരീരത്തിന്റെ വലത് വശത്താണ് സൂര്യനാഡി എന്നതാണ്. വലത് വശം വച്ച് എഴുന്നേല്‍ക്കുമ്പോള്‍ ദഹനാരോഗ്യവും മെച്ചപ്പെടും.
അതുപോലെ തന്നെ, നമ്മുടെ ശരീരത്തിന് രണ്ട് മാഗ്നറ്റിക് ഫീല്‍ഡുണ്ട്. ഇത് തലയില്‍ നിന്നും പാദം വരെയെത്തുന്നു. മറ്റേത് വിപരീതദിശയിലുമാണ് പോകുന്നത്. വലത് വശം ചേര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന്റെ സെക്കന്റ് മാഗ്നറ്റിക് ഫീൽഡ് ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടുത്തും. അതായത് എനര്‍ജി ലഭിയ്‌ക്കും. രാവിലെ വലത് വശം ചേര്‍ന്ന് എഴുന്നേറ്റാല്‍ ഊര്‍ജം ലഭിയ്‌ക്കുമെന്നര്‍ത്ഥം.
വലത് വശം ചേര്‍ന്ന് എഴുന്നേല്‍ക്കുന്നതല്ലാതെ നാം എഴുന്നേല്‍ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. പെട്ടെന്ന് ചാടി എഴുന്നേല്‍ക്കരുത്. കിടക്കയില്‍ തന്നെ കൈകാലുകളും നടുവുമെല്ലാം സ്‌ട്രെച്ച് ചെയ്ത് മെല്ലെ എഴുന്നേല്‍ക്കുക. കൈകള്‍ കുത്തി, അതായത് കൈകളില്‍ കൂടി ശരീരം ബാലന്‍സ് ചെയ്ത് എഴുന്നേല്‍ക്കുക. ഇത് കഴുത്തിനും നടുവിനും പ്രഷര്‍ നല്‍കാതിരിയ്‌ക്കാന്‍ പ്രധാനമാണ്. കിടക്കയില്‍ തന്നെയിരുന്ന് യോഗാ പോസില്‍ ബ്രീത്തിംഗ് ചെയ്ത ശേഷം എഴുന്നേല്‍ക്കുന്നത് ഏറെ നല്ലതാണ്.
റിലാക്‌സ് ചെയ്ത് എഴുന്നേല്‍ക്കേണ്ടത് അത്യാവശ്യമാണ്. കിടക്കയില്‍ ആദ്യം പതിയെ എഴുന്നേറ്റ് ഇരിയ്‌ക്കുക. അല്‍പനേരം ഇരുന്നതിന് ശേഷം മാത്രം എഴുന്നേല്‍ക്കുക. ഇതല്ലാതെ ചാടി എഴുന്നേല്‍ക്കുന്നതും തിരക്ക് പിടിച്ചെഴുന്നേല്‍ക്കുന്നതുമെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതല്ല.















