തിരക്കേറിയ ജീവിതത്തിനിടെ ചെറിയൊരു ബ്രേക്കെടുത്ത് ആലിയ ഭട്ട്. അമ്മയ്‌ക്കും സഹോദരിക്കുമൊപ്പം കഴിഞ്ഞ ദിവസം ുറത്തുപോയ താരത്തിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു കൈയിൽ ചെരുപ്പുമായി നിൽക്കുന്ന ചിത്രവും വൈറലാവുകയാണ്.
റെസ്‌റ്റോറന്റിൽ നിന്ന് പുറത്തുവന്നപ്പോൾ ആരുടെയോ ഒരു ചെരുപ്പ് ആലിയയ്‌ക്ക് കിട്ടുകയായിരുന്നു. ഇത് കയ്യിൽ എടുത്ത് ആലിയ അടുത്ത നിന്ന വ്യക്തിയോട് ഇത് തങ്കളുടെ ചെരുപ്പാണോ എന്ന് ചോദിക്കുകയും അയാൾക്ക് നൽകുകയുമായിരുന്നു. തുടർന്ന് അയാൾ ആലിയയോട് നന്ദി അറിയിക്കുകയും ചെയ്തു.















