പിതൃസ്മരണയിൽ കർക്കിടക വാവുബലി; ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഇന്ന്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിതൃസ്മരണയിൽ കർക്കിടക വാവുബലി; ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 07:52 am IST
FacebookTwitterWhatsAppTelegram

പിതൃസ്മരണയിൽ കർക്കടക വാവുബലി അർപ്പിക്കാൻ എത്തുന്നത് നിരവധിയാളുകൾ. പുലർച്ചെ മുതൽ പിതൃമോക്ഷപുണ്യം തേടി സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ആലുവ മണപ്പുറം, തിരുവല്ലം ശ്രീപരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, കോഴിക്കോട് വരയ്‌ക്കൽ കടപ്പുറം എന്നിങ്ങനെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വിശ്വാസികൾ ബലിതർപ്പണത്തിനായി എത്തിചേർന്നുകൊണ്ടിരിക്കുകയാണ്.

ആലുവ മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ നാലിന് പിതൃകർമങ്ങൾ ആരംഭിച്ചതെങ്കിലും അവധി ദിവസമായ ഇന്നലെ സന്ധ്യ മുതൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. പിതൃനമസ്‌കാരത്തിനും പൂജകൾക്കും മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ് കാർമികത്വം വഹിക്കുന്നത്.

ആലുവ ശിവരാത്രി മണപ്പുറത്ത് പുരോഹിതന്മാരുടെ നേതൃത്വത്തിൽ എൺപതോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ബലിയിടാൻ എത്തുന്ന 2500 പേർക്ക് ദേവസ്വം ബോർഡ് പ്രഭാത ഭക്ഷണം നൽകും. 2 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു മണപ്പുറത്തേക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ ബസ് സർവീസ് നടത്തും. പോലീസ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും മണപ്പുറത്ത് എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തി. 500 പോലീസ് ഉദ്യോഗസ്ഥരെ മണപ്പുറത്തും പരിസരത്തും നിയോഗിച്ചതായി എസ്പി വിവേക് കുമാർ അറിയിച്ചു.

മാത്രമല്ല പുഴയിൽ ആഴമേറിയ ഭാഗങ്ങളിൽ ആളുകൾ ഇറങ്ങാതിരിക്കാൻ ബാരിക്കേഡുകൾ കെട്ടിയിട്ടുണ്ട്. അഗ്‌നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ഉണ്ടാകും. അടിയന്തര സാഹചര്യം നേരിടാൻ മണപ്പുറത്തും റോഡിലും ആംബുലൻസ് സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഉച്ചവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. അതേസമയം കർക്കടക വാവുബലി ഹരിത പ്രോട്ടോക്കോൾ പ്രകാരമായതിനാൽ പ്ലാസ്റ്റിക് കുപ്പികൾക്കും ക്യാരി ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: Karkkidaka Vavubali 2023
ShareTweetSendShare

More News from this section

ശശി തരൂർ തിരുവനന്തപുരത്തെ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ സുരക്ഷിതമായി പുറത്തിറക്കി

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies