കോഴിക്കോട് : കേരളമെങ്ങും കിളിപ്പാട്ടിന്റെ ശീലിൽ രാമായണത്തിലെ വരികൾ മുഴങ്ങുന്ന കാലമായിക്കഴിഞ്ഞു. ഏതാണ്ടെല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണ പാരായണം സുനിശ്ചിതമാണ്. വിദേശങ്ങളിൽ ഉള്ള മലയാളികൾ പോലും അദ്ധ്യാത്മ രാമായണം പാരായണം ചെയ്യുന്നു.
എന്നാൽ കർക്കിടകമാസത്തിലെ 31 ദിവസം കൊണ്ട് അദ്ധ്യാത്മ രാമായണം ക്രമമായി പാരായണം ചെയ്തു തീർക്കുമ്പോൾ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഏതൊക്കെ ദിവസം എത്ര വരെ പാരായണം ചെയ്യണം എന്നതിൽ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളോ ചട്ടങ്ങളോ നിലവിലില്ല.എന്നാൽ ദേവീമാഹാത്മ്യം പോലെയുള്ള ദിവ്യ മഹാഗ്രന്ഥങ്ങൾക്ക് പാരായണ വിധി ഉണ്ട് താനും
ഭക്ത ലക്ഷങ്ങൾക്ക് രാമായണ പാരായണത്തിന് മാർഗ്ഗ നിർദേശം നൽകുകയാണ് കേരളാ ക്ഷേത്ര സംരക്ഷണ സമിതി. കർക്കിടക മാസം 31 ദിവസം കൊണ്ട് വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ രാമായണം പാരായണം ചെയ്തു തീർക്കുവാൻ ഒരു ക്രമം അവതരിപ്പിച്ചിരിക്കുകയാണ് സമിതി .
ഇത് കേവലം മാർഗ്ഗ നിർദ്ദേശം മാത്രമാണ്. സുഗമമായി പാരായണം ചെയ്യുവാൻ വേണ്ടി ഭക്തരെ സഹായിക്കുക മാത്രമാണ് ഈ ക്രമത്തിന്റെ ലക്‌ഷ്യം. ഇങ്ങിനെ അല്ലാതെയും അദ്ധ്യാത്മ രാമായണം പാരായണം ചെയ്യാം. അതിനായി ഈശ്വര ഭാഗത്തു നിന്നോ ഋഷി ഭാഗത്തു നിന്നോ പ്രത്യേക ക്രമ – നിർദ്ദേശങ്ങൾ ഒന്നും തന്നെ ഉള്ളതായി അറിവില്ല.
Comments