ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനെയും ക്യാപ്റ്റനെയും നേരിൽ കാണാൻ മുഖ്യസെലക്ടർ അജിത് അഗാർക്കർ വെസ്റ്റ് ഇൻഡീസിലേക്ക് പോകും. ഏകദിന ലോകകപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മുൻതാരത്തിന്റെ യാത്ര. ജസ്പ്രീത് ബുംറയുടെ ഫിറ്റനസ് ചർച്ചയാകും. താരം അയർലൻഡുമായുള്ള ടി20 പരമ്പരയ്‌ക്ക് ഉണ്ടാവുമോ എന്ന കാര്യവും തീരുമാനിക്കും.രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നേട്ട് വച്ചേക്കും.
ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുന്ന താരത്തിന് മെജഡിക്കൽ യൂണിറ്റ് ഇതുവരെയും ആർടിപി(റിട്ടേൺ ടു പ്ലേ) നൽകിയിട്ടില്ല.അയർലൻഡ് പര്യടനത്തിൽ വി.വി.എസ് ലക്ഷ്മൺ ആയിരിക്കും പരിശീലക സ്ഥാനത്തെത്തുക.ലോകകപ്പ് ടീമിനായി 20 താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത ഒരുമാസം താരങ്ങൾക്ക് പരീക്ഷണ കാലഘട്ടമായിരിക്കും
ഇന്ത്യൻ താരങ്ങൾ കളിക്കുന്ന പരമ്പരകളും മത്സരങ്ങളും തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡമാകും. ടീമിന്റെ ഭാവികാര്യങ്ങൾ സംബന്ധിച്ചും മുഖ്യസെലക്ടറും ടീം മാനേജ്‌മെന്‌റും സംസാരിക്കും.ലോകകപ്പിൽ ഓക്ടോബർ എട്ടിന് ഓസ്‌ടേലിയയ്‌ക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഹമ്മദാബാദിൽ ഓക്ടോബർ 15നാണ് ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്.
Comments