കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? മികച്ച ആനുകൂല്യങ്ങൾ നൽകുന്ന സമ്പാദ്യ പദ്ധതി; അറിയാം പിപിഎഫിനെ കുറിച്ച്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? മികച്ച ആനുകൂല്യങ്ങൾ നൽകുന്ന സമ്പാദ്യ പദ്ധതി; അറിയാം പിപിഎഫിനെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 08:47 pm IST
Facebook
Twitter
WhatsAppTelegram

ഭാവി ചെലവുകൾക്കും ആവശ്യങ്ങൾക്കും തുക എങ്ങനെ സമ്പാദിക്കുമെന്നോർത്ത് ഇനി ഭയക്കേണ്ട. കുട്ടികൾക്കായി കരുതുന്ന അച്ഛനമ്മമാരാണ് നിങ്ങളെങ്കിൽ മികച്ച ഓപ്ഷനാണ് പിപിഎഫ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്കോ ഉറ്റവർക്കോ പിപിഎഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. നിയമം അനുസരിച്ച്, ഒരു ഇന്ത്യൻ പൗരന് ഒരു പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് മാത്രമാണ് തുറക്കാൻ കഴിയുക. എന്നിരുന്നാലും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നല്ല ഭാവിയ്‌ക്കായി മാതാപിതാക്കൾക്കോ രക്ഷിതാവിനോ പിപിെഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഉള്ള മികച്ച ഉറവിടമായി പിപിഎഫ് അക്കൗണ്ടിനെ കാണാവുന്നതാണ്.

നല്ല റിട്ടേണും ആനുകൂല്യവും നൽകുന്ന സേവിംഗ്‌സ് അക്കൗണ്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ തുറക്കാവുന്നതാണ്. മാതാപിതാക്കളുടെയും കുട്ടിയുടെയും വിശദാംശങ്ങൾ ഉൾപ്പെടെ കൃത്യമായി പൂരിപ്പിച്ച പിപിഎഫ് ഫോം സമർപ്പിക്കണം. തിരിച്ചറിയൽ രേഖയായി പാസ്പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവയും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതാണ്. രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോട്ടോ,പ്രായപൂർത്തിയാകാത്തയാളുടെ പ്രായം തെളിയ്‌ക്കുന്ന രേഖ എന്നിവയും കരുതേണ്ടതാണ്. പ്രാരംഭ നിക്ഷേപമായി കുറഞ്ഞത് 100 രൂപ നിക്ഷേപിക്കണം. ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ നിക്ഷേപിക്കണം. പിപിഎഫിലേക്കുള്ള സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതിയിളവ് ലഭ്യമാകും.

കുട്ടിയ്‌ക്ക് 18 വയസ് പൂർത്തിയാകുന്ന വേളയിൽ അക്കൗണ്ട് ക്ലോസ് ചെയ്യണമോ തുടരണമോയെന്ന് അവർക്ക് തീരുമാനിക്കാവുന്നതാണ്. പ്രായപൂർത്തിയാകുന്നതോടെ രക്ഷിതാവിന് പിപിഎഫ് അക്കൗണ്ട് കുട്ടിയുടെ പേരിലേക്ക് മാറ്റാവുന്നതാണ്. അക്കൗണ്ട് ആരംഭിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷം പിപിഎഫിൽ നിന്ന് ഭാഗികമായി നിക്ഷേപം പിൻവലിക്കാവുന്നതാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ആരംഭിച്ച അക്കൗണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അഞ്ച് വർഷത്തിന് ശേഷം മാത്രമാണ് അതിനുള്ള അവസരം. അല്ലെങ്കിൽ ഗുരുതരമായ രോഗത്തിന് വൈദ്യചികിത്സ ആവശ്യമായി വരുമ്പോഴോ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം ആവശ്യമായി വരുമ്പോഴോ മാത്രമേ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയുകയുള്ളൂ.

Tags: SUB
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies