സർപ്പദോഷം മാറാനും കുട്ടിയുണ്ടാകാനും പ്രകാശ് രാജ് വഴിപാട് നേർന്നു; പൂജകൾക്ക് ശേഷം കുട്ടി ഉണ്ടായെന്ന് ഫോൺ വിളിച്ചു പറഞ്ഞു; പുറമേ, അയാൾ വലിയ പുരോഗമനവാദിയും യുക്തിവാദിയും, അകത്ത് മറ്റൊന്ന്; പ്രകാശ് രാജിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാദ്ധ്യമ പ്രവർത്തകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർപ്പദോഷം മാറാനും കുട്ടിയുണ്ടാകാനും പ്രകാശ് രാജ് വഴിപാട് നേർന്നു; പൂജകൾക്ക് ശേഷം കുട്ടി ഉണ്ടായെന്ന് ഫോൺ വിളിച്ചു പറഞ്ഞു; പുറമേ, അയാൾ വലിയ പുരോഗമനവാദിയും യുക്തിവാദിയും, അകത്ത് മറ്റൊന്ന്; പ്രകാശ് രാജിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാദ്ധ്യമ പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 10:05 pm IST
FacebookTwitterWhatsAppTelegram

ഹൈന്ദവ സംസ്കാരത്തിനെതിരെയും ദേശീയതയ്‌ക്കെതിരെയും നിരന്തരം അപകീർത്തിപരമായ പ്രസ്താവനകൾ നടത്തുന്ന താരമാണ് പ്രകാശ് രാജ്. താൻ നിരീശ്വരവാദിയാണെന്ന് പറയുന്നതിലൂടെയും ഹിന്ദു മതവിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നതിലൂടെയും അർബൻ നക്‌സലുകളുടെയും ദേശവിരുദ്ധരുടെയും പിന്തുണ പ്രകാശ് രാജിന് ലഭിക്കുന്നുണ്ട്. എന്നാൽ, പ്രകാശ് രാജിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി രം​ഗത്തു വന്നിരിക്കുകയാണ് കർണാടകയിലെ പ്രമുഖ മാദ്ധ്യമമായ വിശ്വവാണിയുടെ ചീഫ് എഡിറ്റർ വിശ്വേശ്വർ ഭട്ട്. ഭാര്യയുടെ സർപ്പദോഷം അകറ്റാൻ വേണ്ടി ക്ഷേത്രത്തിൽ പ്രകാശ് രാജ് വഴിപാട് കഴിപ്പിച്ച സംഭവത്തെപ്പറ്റിയാണ് വിശ്വേശ്വർ ഭട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. നിരീശ്വരവാദി എന്ന് പറയുന്നത് പ്രകാശ് രാജിന്റെ ഒരു തട്ടിപ്പ് മാത്രമാണെന്നും വിശ്വവാണി ചീഫ് എഡിറ്റർ പറയുന്നു.

‘വർഷങ്ങൾക്ക് മുമ്പ്, ഒരു ദിവസം പ്രകാശ് രാജ് എനിക്ക് ഫോൺ ചെയ്തു. തന്റെ രണ്ടാം ഭാര്യക്ക് കുട്ടികളാകില്ല. സർപ്പദോഷമുണ്ട് എന്ന് ഭാര്യയോട് ഒരാൾ പറഞ്ഞു. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി സർപ്പദോഷമകറ്റാൻ അവൾ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യാതെ കുട്ടികൾ ഉണ്ടാവില്ല എന്നാണ് പറയുന്നത്. നിങ്ങൾക്ക് അവിടെ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ സർപ്പദോഷം അകറ്റുന്നതിനായി പൂജ നടത്താൻ സഹായം ചെയ്ത് തരണം എന്നായിരുന്നു പ്രകാശ് രാജ് എന്നോട് പറഞ്ഞത്. ഞാൻ അത് ശ്രദ്ധാപൂർവ്വം കേട്ടു. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം ഞാൻ ഞങ്ങളുടെ മംഗളൂരു റിപ്പോർട്ടർ ജിതേന്ദ്ര കുന്ദേശ്വരഗെയോട് ഇക്കാര്യം പറയുകയും ചെയ്തു’.

കുക്കെ​യിൽ എല്ലാ സംവിധാനവും ചെയ്തു കൊടുത്തു. അത് പ്രകാരം, പ്രകാശരാജിന്റെ ഭാര്യ കുക്കെയിൽ വന്ന് പൂജ ചെയ്ത് മടങ്ങുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം അവർക്ക് കുട്ടിയുണ്ടായി. ഈ വിവരം പ്രകാശ് രാജും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ ഫോൺ വിളിച്ച് പറഞ്ഞു. പ്രകാശ് രാജിന് ഒരു കുട്ടിയുണ്ടായെങ്കിൽ അത് കുക്കെയുടെ അനു​ഗ്രഹമാണ്. അവർ കുട്ടിയെ വേണ്ടന്ന് പറയുമോ? വെറുതേ ചോദിച്ച് പോകുകയാണ്! അയാൾ പുറത്ത് ഒന്നും, അകത്ത് മറ്റൊന്നുമാണ്. പുറമേ, അയാൾ വലിയ പുരോഗമനവാദിയും യുക്തിവാദിയും ചിന്തകനുമായി നടിക്കുകയാണ്. അകത്ത് മറ്റൊന്നാണ്. നാം എല്ലാം പുശ്ചത്തോടെ തള്ളിക്കളയേണ്ട വെറും ഹിപ്പോക്രാറ്റാണ്, അവസരവാദി. ഇരട്ടത്താപ്പുള്ള മനുഷ്യൻ’.

വിഷമുള്ള പാമ്പെന്ന് കളിയാക്കുമ്പോൾ തന്നെ അവർക്ക് അനുഗ്രഹമായി ആ ‘സർപ്പം’ തന്നെ വരണം! ഐഎസ്ആർഒ ശാസ്ത്രജ്ഞർ തിരുപ്പതിയിൽ പോയപ്പോൾ “സ്വന്തം കഴിവിൽ വിശ്വസിക്കാത്തവർ ദൈവത്തിലേക്ക് പോകുന്നു” എന്ന് പുരോഗമനവാദികൾ പരിഹസിക്കുന്നതുമായി ഈ സംഭവത്തിന് ഒരു ബന്ധവുമില്ല. ഇത്തരം സ്വകാര്യ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നത് എനിക്ക് പൊതുവെ ഇഷ്ടമുള്ള കാര്യമല്ല. സ്വന്തമായി പത്രം ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ എഴുതി പേജുകളിൽ മാലിന്യം തള്ളാറില്ല. എന്നാൽ ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്റെ വ്യക്തിത്വം നഷ്ടപ്പെടും. അതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്’- എന്ന് വിശ്വേശ്വർ ഭട്ട് ട്വിറ്ററിൽ കുറിച്ചു. പോസ്റ്റിനൊപ്പം റിപ്പോർട്ടർ ജിതേന്ദ്ര കുന്ദേശ്വരയും പ്രകാശ് രാജിന്റെ രണ്ടാം ഭാര്യ പോനി വർമ്മയും കുക്ക് ക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോയും വിശ്വേശ്വർ ഭട്ട് പുറത്തു വിട്ടിട്ടുണ്ട്.

ಕೆಲ ವರ್ಷಗಳ ಹಿಂದೆ, ಒಂದು ದಿನ ಪ್ರಕಾಶ ರಾಜ್ ನನಗೆ ಫೋನ್ ಮಾಡಿದರು.

‘ನನ್ನ ಎರಡನೇ ಪತ್ನಿಗೆ ಮಕ್ಕಳಾಗಿಲ್ಲ. ಸರ್ಪದೋಷವಿದೆಯೆಂದು ಪತ್ನಿಗೆ ಯಾರೋ ಹೇಳಿದ್ದಾರೆ. ಕುಕ್ಕೆಗೆ ಹೋಗಿ ಸರ್ಪದೋಷ ನಿವಾರಿಸಿಕೊಳ್ಳಲು ಅವಳು ಬಯಸಿದ್ದಾಳೆ. ಹಾಗೆ ಮಾಡಿಸಿಕೊಳ್ಳದ ವಿನಃ ಮಕ್ಕಳಾಗುವುದಿಲ್ಲ ಅಂತ ಅವಳಿಗೆ ಮನವರಿಕೆ ಆಗಿದೆ. ನಿಮಗೆ ಅಲ್ಲಿ ಯಾರಾದಾದರೂ… pic.twitter.com/KFdei1szBE

— Vishweshwar Bhat (@VishweshwarBhat) July 18, 2023

Tags: prakash raj
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies